ജെഡിഎസ്- എൽജെഡി ലയനം അനിവാര്യം; ചർച്ചകൾ പുരോഗമിക്കുകയാണെന്നും സി കെ നാണു

By Web TeamFirst Published Feb 2, 2021, 12:13 PM IST
Highlights

ജെ.ഡി.എസ് കേന്ദ്ര നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടിനോട് സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ല. കേന്ദ്രം അത്തരമൊരു നിലപാട് സ്വീകരിച്ചാൽ സംസ്ഥാന ഘടകം വിട്ടു നിൽക്കുമെന്നും സി കെ നാണു പറഞ്ഞു. 

തിരുവനന്തപുരം: ജെഡിഎസ്- എൽജെഡി ലയനം അനിവാര്യമാണെന്ന് സി കെ നാണു എം.എൽ.എ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇരു പാർട്ടികളുടെയും ലയനം ഉണ്ടാകുമോ എന്നു ഇപ്പോൾ പറയാൻ കഴിയില്ല. ചർച്ചകൾ പുരോഗമിക്കുകയാണെന്നും സി കെ നാണു പറഞ്ഞു.

ജെ.ഡി.എസ് കേന്ദ്ര നേതൃത്വത്തിന്റെ ബിജെപി അനുകൂല നിലപാടിനോട് സംസ്ഥാന നേതൃത്വത്തിന് താല്പര്യമില്ല. കേന്ദ്രം അത്തരമൊരു നിലപാട് സ്വീകരിച്ചാൽ സംസ്ഥാന ഘടകം വിട്ടു നിൽക്കുമെന്നും സി കെ നാണു പറഞ്ഞു. 

ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി തുടര്‍ച്ചയായി സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടില്‍ ഇരുകൂട്ടര്‍ക്കും ആശങ്കയുണ്ട്. യെദ്യൂരപ്പ സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിയെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെയും കുമാരസ്വാമി പിന്തുണച്ചിരുന്നു. ദേവഗൗഡ ഉടന്‍ ജെഡിഎസ് അധ്യക്ഷ പദം ഒഴിയുമെന്നും പകരം കുമാരസ്വാമി പാർട്ടി പ്രസിഡന്‍റാകുമെന്നുമാണ് സൂചന. അങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വവുമായി യോജിക്കാനാകില്ലന്നതാണ് പ്രശ്നം. 

Read Also: അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു; വിവാദം...

 

click me!