Asianet News MalayalamAsianet News Malayalam

അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തു; വിവാദം

ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു.

ramtemple fund alappuzha dcc vice president controversy
Author
Alappuzha, First Published Feb 2, 2021, 11:01 AM IST

ആലപ്പുഴ: അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ്  കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം  വിവാദമായി. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു.

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്രമേൽശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രനിർമ്മാണത്തിനുള്ള ഫണ്ട് പിരിവ് നടക്കുന്നത്. ഇതേത്തുടർന്നാണ് നവമാധ്യമങ്ങളിലടക്കം കോൺ​ഗ്രസ് പ്രവർത്തകർ രഘുനാഥ പിള്ളയ്ക്കെതിരെ രം​ഗത്തുവന്നത്. ആലപ്പുഴ ഡിസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രവർത്തകർ വിമർ‍ശനവുമായെത്തി. 

ക്ഷേത്ര ഭാരവാഹി എന്ന നിലയിൽ ആണ് മാത്രം ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളിയുടെ വിശദീകരണം. പാർട്ടിയിലെ ഗ്രൂപ്പ് പോരിൻ്റെ ഭാഗം ആണ് തനിക്കെതിരായ വിമർശനങ്ങളെന്നും രഘുനാഥപിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 


 

Follow Us:
Download App:
  • android
  • ios