
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ വളപ്പിൽ ഇടതു സംഘടനാ ജീവനക്കാർ തമ്മിൽ തമ്മിൽ കൈയാങ്കളി. ജില്ലാ ട്രഷറിയിലെ അമൽ, സോമൻ എന്നീ ജീവനക്കാരും സെക്രട്ടറിയേറ്റിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്. സെക്രട്ടറിയേറ്റിലെ ക്യാൻറീനിൽ ആഹാരം കഴിക്കാനെത്തിയ ട്രഷറി ജീവനക്കാർ വെള്ളം നിറച്ചുവച്ചില്ലെന്നാരോപിച്ച് ജഗ്ഗ് നിലത്തടിക്കുകയും ക്യാൻറീൻ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഇതോടെ കൈയാങ്കളിയായി.
ട്രഷറിയിലെ എൻജിഒ യൂണിൻെറ സജീവ പ്രവർത്തകരായ അമൽ, സോമൻ എന്നിവരും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജീവനക്കാരുടെ കൈയാങ്കളി ചിത്രീകരിച്ച മാധ്യമപ്രവർത്തർക്കുനേരെ സെക്രട്ടറിയേറ്റ് ജീവനക്കാരും കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ട്രഷറി ജീവനക്കാർക്കെതിരെ ക്യാൻറീൻ ജീവനക്കാർ കൻോൺമെൻറ് പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam