
തൃശൂർ: വടക്കാഞ്ചേരിയില്‍ മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് കൂട്ടത്തല്ലുണ്ടായത്. ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘർഷം. ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകർക്കുകയും ചെയ്തു. ഗാന്ധി അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്.
നേരത്തെ മുതൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികൾ തമ്മിൽ പോരുള്ള സ്ഥലമായിരുന്നു വടക്കാഞ്ചേരി. സംഭവത്തിൽ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയദീപ് പറഞ്ഞു. ജയദീപിന് നേരെ അസഭ്യം മുഴക്കുകയും ഭീഷണിപ്പെടുത്തിയതായും നഗരസഭാ കൗൺസിലർ ആസാദിനെ ആക്രമിച്ചുവെന്നും ജയദീപ് പക്ഷം പറയുന്നു. മണ്ഡലം പ്രസിഡന്റ് നിയമനവുമായി ബന്ധപ്പെട്ട് ഇവിടെ തർക്കം നിൽക്കുന്നുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഓഫീസിലെ കയ്യാങ്കളിയെന്നാണ് നേതാക്കൾ പറയുന്നത്. അതേസമയം, പ്രശ്നങ്ങൾ പരിഹരിക്കാൻ ഡി.സി.സി നേതൃത്വത്തിന്റെ ഇടപെടലില്ലാത്തതാണ് ഇപ്പോൾ കയ്യാങ്കളിയിലെത്തിയതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പൂപ്പാറ കൂട്ടബലാത്സംഗം: പ്രതികൾക്ക് 90 വർഷം തടവ്, 40000 രൂപ പിഴ അടക്കണം
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam