
കൊല്‍ക്കത്ത: കുടിശ്ശികയായ കേന്ദ്ര വിഹിതം തരണമമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ പദയാത്ര. ബംഗാളിലെ ചോപ്രയില്‍ ഒന്നരകിലോമീറ്റർ നീളുന്ന പദയാത്രയാണ് മമത നടത്തിയത്. ഏഴ് ദിവസത്തിനുള്ളില്‍ കുടിശ്ശികയായ വിഹിതം തന്നില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് മമതയുടെ പ്രഖ്യാപനം . 18,000 കോടിയോളം രൂപ വിവിധ പദ്ധതികളില്‍ നിന്നായി സംസ്ഥാനത്തിന് ലഭിക്കാനുണ്ടെന്നാണ് ബംഗാള്‍ സർക്കാരിന്‍റെ നിലപാട്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ 9,300 കോടിയും തൊഴിലുറപ്പ് പദ്ധതിയില്‍ 6,900 കോടിയും കേന്ദ്രം നല്‍കാനുണ്ടെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുന്നു. വിഷയത്തില്‍ ഡിസംബറില്‍ ദില്ലിയില്‍ എത്തി മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam