ടിപി കേസ് സാക്ഷിയുടെ കെട്ടിട്ടം പണി തടഞ്ഞു; ഓർക്കാട്ടേരിയിൽ മുസ്ലീം ലീ​ഗ് - സിപിഎം സംഘർഷം

Published : Mar 02, 2021, 11:56 AM IST
ടിപി കേസ് സാക്ഷിയുടെ കെട്ടിട്ടം പണി തടഞ്ഞു; ഓർക്കാട്ടേരിയിൽ മുസ്ലീം ലീ​ഗ് - സിപിഎം സംഘർഷം

Synopsis

അതേസമയം ജാഫറിന് കെട്ടിടം പണിയാൻ  അനുമതി നൽകിയിട്ടില്ലെന്ന് ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോഴിക്കോട്: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിൻ്റെ കെട്ടിടം പണി തടയാൻ സിപിഎം പ്രവർത്തകർ എത്തിയതോടെ ഓർക്കാട്ടേരിയിൽ സംഘർഷം. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.ജാഫറാണ് മുൻസിഫ് കോടതി ഉത്തരവുമായി കെട്ടിടം പണി തുടങ്ങാനെത്തിയത്. ഇതു ചോദ്യം ചെയ്ത് ആദ്യം സിപിഎം പ്രവര്‍ത്തകരും പിന്നാലെ ലീഗ് പ്രവർത്തകരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. 

അതേസമയം ജാഫറിന് കെട്ടിടം പണിയാൻ  അനുമതി നൽകിയിട്ടില്ലെന്ന് ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട്ടത്തിൻ്റെ ഒരു നില പണിയാനാണ് അനുമതി നൽകിയത്. എന്നാൽ ജാഫർ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടാമത്തെ നില പണിയാൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ലൈംഗികാതിക്രമ കേസ്; മുൻ മന്ത്രി നീലലോഹിതദാസൻ നാടാരെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ അപ്പീലുമായി പരാതിക്കാരി