കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം; തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു

Published : Jul 01, 2026, 05:34 PM IST
Kannur central jail

Synopsis

ഇന്നലെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു.

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം. ഇന്നലെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിൽ ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11പേർക്കാണ് സംഘർഷത്തില്‍ പരിക്കേറ്റത്. ആരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ജയിൽ അധികൃതർ പൊലീസിൽ പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്ന് മുതൽ കൗണ്ട്ഡൗൺ പ്രഖ്യാപിച്ച് മുഖ്യമന്ത്രി, സർക്കാരിൻ്റെ ആദ്യത്തെ 100 ദിന കർമ്മ പദ്ധതിക്ക് തുടക്കം, മൊത്തം 541 എണ്ണം; ഓരോ 20 ദിവസത്തിലും പരിശോധന
വലിയ ആശങ്ക, സർക്കാർ ഇതിന് കൂട്ടുനിൽക്കരുതെന്ന് ആവശ്യപ്പെട്ട് പിണറായി വിജയൻ; 'ഒരു കുത്തക കമ്പനി വിഴിഞ്ഞം പിടിച്ചെടുക്കരുത്'