
ആലപ്പുഴ: അങ്കണവാടിക്ക് വേലി കെട്ടുന്നതിനെ ചൊല്ലി ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. പാണാവള്ളി പഞ്ചായത്തിലാണ് സംഘര്‍ഷമുണ്ടായത്. ബിജെപിവാർഡ് മെമ്പർമാർക്ക് മർദ്ദനമേറ്റു.
എട്ടാം വാർഡ് മെമ്പർ ലീന ബാബുവിനും ഒമ്പതാം വാർഡ് മെമ്പർ മിഥുൻ ലാലിനുമാണ് മർദ്ദനമേറ്റത്. അംഗനവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാൽ ഇവിടെ ഇന്ന് ഷീറ്റ് കൊണ്ട് വേലികെട്ടാൻ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവർ എത്തുന്നതിന് മുമ്പ് ഡി വൈ എഫ് ഐ പ്രവർത്തകർ പത്തൽ നാട്ടിയതാണ് സംഘർഷത്തിന് കാരണം. പരിക്കേറ്റ വാർഡ് അംഗങ്ങളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു