
ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ് ഐയുടെ തലക്ക് വടി കൊണ്ട് അടിയേറ്റു. എസ് ഐ ബിജുക്കുട്ടനാണ് പരിക്കേറ്റത്. നാടൻപാട്ടിനിടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇവരെ പിടിച്ചു മാറ്റാൻ ശ്രമിക്കവേ പിന്നിൽ നിന്ന് തലക്കടിക്കുകയായിരുന്നു. എസ്ഐയെ പരുമല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരീരത്തിനുള്ളിലേക്ക് കംപ്രസർ പമ്പ് ഉപയോഗിച്ച് കാറ്റടിച്ചതിനെ തുടർന്ന് അതിഥി തൊഴിലാളി മരിച്ചു. കുറുപ്പുംപടി മലമുറി മറിയം പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വന്നിരുന്ന ആസാം സ്വദേശി മിന്‍റു ചൗമയാണ് കൊല്ലപ്പെട്ടത്. സുഹൃത് സിദ്ധാർത്ഥ ചുമ്മായെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു. മിന്‍റു കുഴഞ്ഞുവീണു മരിച്ചു എന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്. പൊലീസിന് അസ്വാഭാവികത തോന്നി കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തുവന്നത്.