മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ ആവിക്കലില്‍ സംഘര്‍ഷം: കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്

Published : Jul 02, 2022, 11:37 AM ISTUpdated : Jul 29, 2022, 12:36 PM IST
മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ ആവിക്കലില്‍ സംഘര്‍ഷം: കണ്ണീര്‍വാതകം, ലാത്തിച്ചാര്‍ജ്

Synopsis

 ജനവാസമേഖലയിൽ മലിനജല പ്ലാന്‍റ് നിർമ്മിക്കുന്നതിരെയാണ് കോഴിക്കോട് ആവിക്കൽ തോടിൽ  ഹർത്താൽ. 


കോഴിക്കോട്: ആവിക്കലില്‍ മാലിന്യപ്ലാന്‍റിനെതിരായ ഹര്‍ത്താലിനിടെ സംഘര്‍ഷം. പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ജനവാസമേഖലയിൽ മലിനജല പ്ലാന്‍റ് നിർമ്മിക്കുന്നതിരെയാണ് കോഴിക്കോട് ആവിക്കൽ തോടിൽ  ഹർത്താൽ. മൂന്നാലിങ്കൽ, വെള്ളയിൽ, തോപ്പയിൽ വാർഡുകളിലാണ് സമരസമിതിയുടെ ഹർത്താല്‍. 

രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വാഹനങ്ങൾ തടയില്ലെന്നും അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും സമരസമിതി അറിയിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധത്തിനിടയിലും കനത്ത പൊലിസ് കാവലിൽ മലിനജല സംസ്കരണ പ്ലാന്‍റ് നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. പ്ലാന്‍റ് നിർമ്മാണം അവസാനിപ്പിക്കും വരെ പ്രതിഷേധം തുടരാനാണ് പ്രദേശവാസികളുടെ തീരുമാനം.

Plastic Ban : സിഗരറ്റ് കവറില്‍ മാറ്റം; തീരുമാനവുമായി കമ്പനികള്‍...

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനം ( Plastic Ban ) വന്നതിന് പിന്നാലെ സിഗരറ്റ് കവറുകള്‍ ( Cigarette Cover ) മാറ്റാൻ തീരുമാനിച്ച് കമ്പനികള്‍. ടുബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ടിഐഐ) ആണ് ഇക്കാര്യം അറിയിച്ചത്. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാലിത് പ്രാബല്യത്തില്‍ വന്നത് ഇപ്പോള്‍ ( Plastic Ban )  മാത്രമാണ്. പ്ലാസ്റ്റിക് കോലുകള്‍, പാത്രങ്ങള്‍, പിവിസി ബാനറുകള്‍, പോളിസ്ട്രിന്‍ അലങ്കാരവസ്തുക്കള്‍ തുടങ്ങി പല ഉത്പന്നങ്ങള്‍ക്കും നിരോധനം വന്നിരുന്നു. ഇക്കൂട്ടത്തില്‍ സിഗരറ്റ് പാക്കറ്റുകളും ( Cigarette Cover ) ഉള്‍പ്പെട്ടിരുന്നു. 

ഇതിന് പിന്നാലെയാണ് കവര്‍ മാറ്റാൻ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. മണ്ണില്‍ അലിഞ്ഞ് പോകാൻ കഴിയുന്ന കവറാണ് ഇനി മുതല്‍ സിഗരറ്റ് പാക്കറ്റായി വരികയെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. 

'ടിഐഐ അംഗങ്ങളായിട്ടുള്ള കമ്പനികളെല്ലാം തന്നെ ഇതുവരെ പാക്കറ്റിനായി ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉപേക്ഷിക്കുകയാണ്. ഇനി മുതല്‍ ബയോഡീഗ്രേയ്ഡബിള്‍ കവറായിരിക്കും ഉപയോഗിക്കുക. എല്ലാ സ്റ്റാന്‍ഡേര്‍ഡുകളും അനുസരിച്ചുള്ള പദാര്‍ത്ഥമായിരിക്കും ഇതിനായി ഉപയോഗിക്കുക'...- ടിഐഐ അറിയിച്ചു. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പിന്നീട് ഉപേക്ഷിക്കപ്പെടുമ്പോള്‍ അത് വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുകയും ഭാവിയില്‍ പ്രകൃതിക്കും മനുഷ്യജീവനും തന്നെ കാര്യമായ പ്രതിസന്ധിയാവുകയും ചെയ്യുമെന്നതിനാലാണ് ഇത് നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നത്. എന്തായാലും ഇപ്പോഴീ തീരുമാനം നിലവില്‍ വന്നിരിക്കുകയാണ്. 

ഇനിയും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ആരെങ്കിലും ഉപയോഗിച്ചാല്‍ അവര്‍ക്ക് പിഴ ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനം. വ്യക്തികള്‍ക്കും വീടുകള്‍ക്കും 500 രൂപയും സ്ഥാപനങ്ങള്‍ക്കാണെങ്കില്‍ 5000 രൂപയുമാണ് പിഴയായി ചുമത്തുക. അതുപോലെ തന്നെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം 5 വര്‍ഷം തടവോ ഒരു ലക്ഷം രൂപ പിഴയോ വരെയും ശിക്ഷ ലഭിക്കാം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം