കേരള സർവകലാശാല ആസ്ഥാനത്തെ എസ് എഫ് ഐ പ്രതിഷേധത്തിൽ സംഘർഷം; പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയെന്ന് ആരോപണം

Published : Aug 14, 2026, 03:44 PM IST
sfi

Synopsis

എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു.

തിരുവനന്തപുരം: ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ എസ് എഫ് ഐ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചു നീക്കിയതിനെതിരെ എസ്എഫ്ഐ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. പെൺകുട്ടികൾ അടക്കമുള്ള പ്രവർത്തകരെ മുടിക്ക് കുത്തിപ്പിടിച്ച് ബലമായി നീക്കിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. മൂല്യനിർണയത്തിലെ അപാകത, കേരള സർവകലാശാല ലോ കോളേജുകളിലെ പുനർ മൂല്യനിർണയം വരുത്തിയ മാറ്റങ്ങൾ എന്നീ വിഷയം ഉന്നയിച്ചാണ് സർവ്വകലാശാല രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. പ്രതിഷേധത്തിനെതിരെ ഉണ്ടായ പൊലീസ് നടപടിയെ തുടർന്നായിരുന്നു കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്. പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പിന്നീട് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തീവ്ര ന്യൂനമർദം രൂപപ്പെട്ടു, കേരളത്തിൽ മഴ മുന്നറിയിപ്പ്; 8 ജില്ലകളിൽ ഇന്ന് ശക്തമായ മഴ, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
കയ്യില്‍ 3.64 ലക്ഷം രൂപ, ലഹരി വിറ്റുകിട്ടിയ പണം; ചേർത്തലയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ