കയ്യില്‍ 3.64 ലക്ഷം രൂപ, ലഹരി വിറ്റുകിട്ടിയ പണം; ചേർത്തലയിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

Published : Aug 14, 2026, 03:25 PM IST
mdma and cannabis seized in cherthala youth arrested with rs 3 lakh

Synopsis

ചേർത്തലയിൽ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണവും വൻതോതിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ ലഹരി വിൽപ്പനയിലൂടെ ലഭിച്ച പണവും വൻതോതിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ. ചേർത്തല തണ്ണീർമുക്കം വടക്ക് വില്ലേജിൽ മരുത്തോർവട്ടം ഐക്കരശ്ശേരി വെളി വീട്ടിൽ നാരായണന്‍റെ മകൻ ദിനീഷ് എൻ ആണ് അറസ്റ്റിലായത്. ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്ന് 21 ഗ്രാം എംഡിഎംഎ, 5.12 ഗ്രാം കഞ്ചാവ്, ലഹരി വിൽപ്പനയിലൂടെ സമാഹരിച്ച 3,64,500 രൂപ എന്നിവ എക്സൈസ് സംഘം പിടിച്ചെടുത്തു.

ദേശീയപാത 66-ലെ പതിനൊന്നാം മൈൽ ജംഗ്ഷന് സമീപമുള്ള ഭജനമഠം ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദിനീഷിന്‍റെ വീടിന്‍റെ പ്രവേശനമുറിയിൽ നിന്നാണ് മയക്കുമരുന്നും പണവും കണ്ടെടുത്തത്. സംഭവത്തിൽ എക്സൈസ് കേസെടുത്തിട്ടുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ മറ്റ് ഉദ്യോഗസ്ഥരും പങ്കാളികളായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ്, ഒളിവിൽ സഞ്ചരിക്കാൻ ഉപയോ​ഗിച്ച കാർ പിടികൂടി
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപനം; അനിശ്ചിതത്വത്തിനൊടുവിൽ തിരക്കിട്ട നീക്കങ്ങൾ, ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും