കോഴിക്കോട് ഹിജാബ് വിഷയത്തില്‍ എസ്ഐഒ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

By Web TeamFirst Published Sep 26, 2022, 12:01 PM IST
Highlights

സംഘര്‍ഷത്തില്‍ നടക്കാവ് എസ് ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. 

കോഴിക്കോട്: ഹിജാബ് വിഷയത്തില്‍ കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിലേക്ക് വിദ്യാര്‍ഥി സംഘടനയായ  എസ്ഐഒ  നടത്തിയ മാർച്ചിൽ സംഘർഷം. സംഭവത്തെ തുടര്‍ന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷത്തില്‍ നടക്കാവ് എസ് ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റു. പ്രൊവിഡൻസ്  സ്‌കൂളിൽ  വിദ്യാര്‍ഥിയെ ശിരോവസ്ത്രമിടാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. വിലക്കിനെ തുടർന്ന് ടി സി വാങ്ങി വിദ്യാർഥികള്‍ പ്രതിഷേധിച്ചിരുന്നു. കോഴിക്കോട് നടക്കാവ് പ്രൊവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഹിജാബിന് വിലക്കിയതെന്ന് ആരോപണമുയര്‍ന്നത്. സ്‌കൂളിൽ അഡ്മിഷനെടുക്കുന്ന സമയത്തുതന്നെ ഹിജാബ് അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നെന്നാണ് സ്കൂളിന്‍റെ നിലപാട്. എന്നാൽ, ഹിജാബില്ലാതെ പഠനം തുടരാനാകില്ലെന്ന നിലപാടിലായിരുന്നു വിദ്യാർത്ഥി. മതാചാരപ്രകാരം തട്ടമിട്ട് പഠിക്കാൻ പ്രോവിഡൻസ് സ്‌കൂൾ അധികൃതർ അനുവദിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മകൾക്ക് ഇവിടെ പഠിക്കാൻ താൽപര്യമില്ലെന്നും പിതാവ് പറഞ്ഞു. 

click me!