എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം; പി.സി ചാക്കോക്കെതിരെ ഗുരുതര അഴിമതി ആരോപണം

Published : Jan 29, 2025, 11:53 AM ISTUpdated : Jan 29, 2025, 12:39 PM IST
എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം; പി.സി ചാക്കോക്കെതിരെ ഗുരുതര അഴിമതി ആരോപണം

Synopsis

പി.സി. ചാക്കോ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനുള്ള തെളിവുകൾ നാളെ പുറത്തു വിടുമെന്നാണ് ആറ്റുകാൽ അജിയുടെ വാദം

തിരുവനന്തപുരം: എൻസിപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത രൂക്ഷം. പി.സി ചാക്കോക്കെതിരെ ഗുരുതര ആരോപണവുമായി പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി രംഗത്തെത്തി. പി.എസ്. സി അംഗത്തിന്റെ നിയമനത്തിന് പി.സി. ചാക്കോ കൈക്കൂലി വാങ്ങിയെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 
പി.സി. ചാക്കോ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിനുള്ള തെളിവുകൾ നാളെ പുറത്തു വിടുമെന്നാണ് ആട്ടുകാൽ അജിയുടെ വാദം. ചാക്കോയെ അംഗീകരിക്കില്ലെന്നും പുതിയ പാർട്ടിയുണ്ടാക്കാനും മുന്നണി വിടാനുമുള്ള നീക്കത്തിലാണ് ചാക്കോയെന്നും ജില്ലാ നേതൃത്വം ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ പി.സി ചാക്കോയും ജില്ലാ പ്രസിഡന്റും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ