പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് കുത്തേറ്റു

Published : Sep 23, 2025, 10:40 AM IST
student clash

Synopsis

ഇന്ന് രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. പോത്തൻകോട് ബസ് സ്റ്റാൻഡിൽ സ്ഥിരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരം: പോത്തൻകോട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു. ഇന്ന് രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്. ഇന്നലെ വൈകുന്നേരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിൽപ്പെട്ട വിദ്യാർത്ഥികളെ പൊലീസ് പിടികൂടി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. അതിൻ്റെ തുടർക്കഥയാണ് ഇന്നത്തെ സംഘർഷം എന്നാണ് പൊലീസ് കരുതുന്നത്. പൊലീസ് എത്തുമ്പോഴേക്കും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ കുത്തേറ്റ് വിദ്യാർത്ഥിയുടെ വിവരം പൊലീസിന് ഇതുവരെയും വിവരം ലഭ്യമായിട്ടില്ല. സംഭവത്തിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. പോത്തൻകോട് ബസ് സ്റ്റാൻഡിൽ സ്ഥിരം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ; 'ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ എൻഡിഎയിലേക്ക് വരണം'
ദീപക്ക് ജീവനൊടുക്കിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷ നൽകി ഷിംജിത, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്