ചേരിതിരിഞ്ഞ് കുപ്പിയേറ്, തെറിവിളി, എൻജിഒ അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ സംഘർഷവും കയ്യേറ്റവും; പരാതിയുമായി ഇരുപക്ഷവും

Published : May 30, 2026, 11:12 PM ISTUpdated : May 31, 2026, 12:48 PM IST
NGO CLASH

Synopsis

എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ ഭാരവാഹി തെരഞ്ഞെടുപ്പിനെ ചൊല്ലി ചേരിതിരിഞ്ഞ് സംഘർഷമുണ്ടായി. മുൻ അധ്യക്ഷൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പുതിയ ഭാരവാഹികളും തമ്മിൽ കയ്യേറ്റവും കുപ്പിയേറുമുണ്ടായി

തിരുവനന്തപുരം: എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപനവേദിയിൽ ചേരിതിരിഞ്ഞ് സംഘർഷം. എൻ ജി ഒ അസോസിയേഷനിലെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രതിഷേധമാണ് സംഘർഷത്തിലേക്ക് വഴിമാറിയത്. സംസ്ഥാന കമ്മിറ്റിയിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയുമായി മുൻ അധ്യക്ഷൻ ചവറ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധിക്കുകയായിരുന്നു. വനിതകൾ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധക്കാരാണ് സംഘർഷമുണ്ടാക്കിയതെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. ചേരിതിരിഞ്ഞ് കുപ്പികളെറിഞ്ഞും തെറിവിളിച്ചും നേതാക്കളും പ്രവർത്തകരും പരസ്പരം പോർവിളിച്ചു. കെ പി സി സിയുമായി ആലോചിച്ച ശേഷം പുതിയ സംഘടനുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭർത്താവിന് അനുജന്‍റെ ഭാര്യയുമായി പ്രണയബന്ധം, പച്ചക്കറി അരിയാനെടുത്ത കത്തിവെച്ച് കുത്തി; യുവതിക്ക് ദാരുണാന്ത്യം
സഭ തർക്കം പരിഹരിക്കാൻ കഴിയുക എന്നത് സർക്കാരിൻ്റെ ആഗ്രഹമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ; 'പരിഹരിക്കാൻ കഴിയണമെന്നത് ഒരു സ്വപ്നം'