ബഫര്‍ സോണ്‍: കർഷകരുടെ ആശങ്കകൾ പരിഹരിക്കുവാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ

Published : Jun 29, 2022, 05:54 PM ISTUpdated : Jun 29, 2022, 06:00 PM IST
ബഫര്‍ സോണ്‍: കർഷകരുടെ ആശങ്കകൾ പരിഹരിക്കുവാൻ മുഖ്യമന്ത്രി മുന്‍കൈ എടുക്കണം: കർദ്ദിനാൾ  ക്ലീമിസ് ബാവ

Synopsis

കേരളത്തിലെ  മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ  വലിയ ആശങ്കയിലാണെന്ന് ക്ലീമിസ് ബാവ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കർഷകർ ഉന്നയിക്കുന്ന വിഷയങ്ങള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഇടപെടണമെന്ന് മാർ ക്ലീമിസ് ബാവ. കേരളത്തിലെ  മലയോര മേഖലകളിൽ ജീവിക്കുന്ന കർഷകർ ബഫർ സോൺ പ്രഖ്യാപനത്തോടെ  വലിയ ആശങ്കയിലാണെന്നും ക്ലീമിസ് ബാവ പറഞ്ഞു. കൃഷിയും കർഷകരും സംരക്ഷിക്കപ്പെടുക എന്നത് പരിസ്ഥിതി സംരക്ഷണത്തിന്‍റെ ആദ്യപടിയാണ്. വന്യമൃഗങ്ങളും വനങ്ങളും സംരക്ഷിക്കപ്പെടുന്നതിന് നിയമ  വ്യവസ്ഥകൾ ഉള്ള നമ്മുടെ നാട്ടിൽ കൃഷിഭൂമികൾ തരിശാകുന്നതും കർഷകർ കുടിയൊഴിപ്പിക്കപ്പെടുന്നതും ഏറെ ഖേദകരമാണ്.

കേരളത്തിലെ വനപ്രദേശങ്ങളുടെ മറുവശത്ത് തമിഴ്നാട്ടിൽ കൃഷിയും കർഷകരും മുൻഗണനയോടെ സംരക്ഷിക്കപ്പെടുമ്പോൾ ഇവിടെ മലയോര കർഷകരുടെ സ്ഥിതി വളരെ പരിതാപകരമാണെന്ന് ക്ലീമിസ് ബാവ ചൂണ്ടിക്കാട്ടി. നിയമസഭ സമ്മേളിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റകെട്ടായി നിന്ന് ഈ വിഷയത്തിൽ പരിഹാരമാർഗ്ഗം കണ്ടെത്തണം. മുഖ്യമന്ത്രി ഈ വിഷയത്തിൽ അടിയന്തരമായും ഗുണപരമായും ഇടപ്പെട്ട് കർഷകരുടെ ആശങ്കകൾ പരിഹരിക്കുവാൻ മുൻകൈ എടുക്കണമെന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ ആവശ്യപ്പെട്ടു.

PREV
click me!

Recommended Stories

'ഈ നിലപാടാണ് പിണറായിസം, ഞാനൊരു പിണറായി ഫാൻ തന്നെയാണ്'; കാരണങ്ങൾ നിരത്തി സി ഷുക്കൂർ, അടുർ പ്രകാശിന് വിമർശനം
ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി