മാത്യുകുഴല്‍നാടനെതിരെ ഇപി ജയരാജന്‍;മുഖ്യമന്ത്രിയെ അറിയില്ല, അടുത്ത് പോയി നോക്കണം ,ഇരുമ്പല്ല, ഉരുക്കാണ് '

By Web TeamFirst Published Jun 29, 2022, 5:53 PM IST
Highlights

എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭ , മുഖ്യമന്ത്രി യുടെ കുടുംബത്തെ അപമാനിക്കുന്നു . ഇവന്‍ എവിടെ നിന്ന് വന്നുവെന്നും പരിഹാസം

കല്‍പറ്റ; മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിക്കുകയും ഇന്ന് വാര്‍ത്താസമ്മേളനം നടത്തി , വെല്ലുവിളിക്കുകയും ചെയ്ത മാത്യു കുഴല്‍നാടനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്‍ രംഗത്ത്.'ഇവൻ എവിടേ നിന്ന് വന്നു. എന്തും പറയാൻ ഉള്ള വേദി അല്ല നിയമസഭാ , മുഖ്യമന്ത്രിയുടെ കുടുംബത്തെ അപമാനിക്കുന്നു , കുഴൽ നാടന് മുഖ്യമന്ത്രിയെ അറിയില്ല  നല്ലോണം അറിയണം എങ്കിൽ അടുത്ത് പോയി നോക്കണം ഇരുമ്പ് അല്ല,ഉരുക്ക് ആണ് മുഖ്യമന്ത്രി' ജയരാജന്‍ പറഞ്ഞു

പ്രതിപക്ഷ നേതാവ് വിഡി സതീശനേയും ഇപി ജയരാജന്‍ വിമര്‍ശിച്ചു.'തൃക്കാക്കരക്ക്  ശേഷം.വി ഡീ സതീശൻ കലാപത്തിന് ആഹ്വാനം  ചെയ്യുന്നു .ലീഡർ ആകാനുള്ള  ശ്രമം ആണ് .കരുണാകരനെ പോലെ ആകാൻ ശ്രമം .അപ്പോഴാണ് വിവാദ സ്ത്രീ കടന്നു വരുന്നത്.ആർഎസ്എസ് ന് കീഴിൽ പരിശീലനം നേടി സ്വപ്ന ഇറങ്ങി.യുഡിഎഫും പത്രങ്ങളും ആഘോഷിച്ചു .ചെമ്പ് കൊണ്ട് നടക്കൽ മാത്രം ആകും സതീശൻ്റെ അവസാന വിധി'.

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് യുഡിഎഫ് പലതും പ്രചരിപ്പിച്ചു ഒന്നും വില പോയില്ലഇന്ത്യയിൽ തന്നെ കരുത്തൻ ആയ മുഖ്യമന്ത്രി ആണ് പിണറായി. മാതൃകആക്കാൻ പറ്റുന്ന ഒരേ ഒരു സംസ്ഥാനം എന്ന് നീതി ആയോഗ് പോലും പറഞ്ഞു.അങ്ങിനെ കേരളം വികസിക്കുന്നു കേരളത്തിലെ മുഖ്യമന്ത്രിയെ തകർക്കാൻ ആണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും ഇ പി ജയരാജന്‍ ആരോപിച്ചു

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്‍നാടന്‍,കേസെടുക്കാൻ വെല്ലുവിളി

ആറന്മുള കണ്ണാടിക്കെന്തിന് ഡിപ്ലോമാറ്റിക് പരിരക്ഷ?സ്വർണക്കടത്തിൽ സത്യം തെളിയും വരെ പ്രക്ഷോഭം-വി ഡി സതീശൻ

സ്വർണക്കടത്ത് ആക്ഷേപം അന്വേഷണത്തിലൂടെ തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സ്വർണക്കടത്ത് ആക്ഷേപങ്ങളിൽ ഒന്നിനു പോലുംമുഖ്യമന്ത്രിക്ക് മറുപടി ഇല്ല. ആരോപണത്തെ വർഗീയ വൽകരിച്ച് രക്ഷപ്പെടാനാണ് സർക്കാർ സഭയിൽ ശ്രമിച്ചത്. ആറൻമുള കണ്ണാടിക്ക് എന്തിന‌ാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാൽ മറന്നുപോയ ബാഗ് കോൺസുൽ ജനറൽ വഴി കൊടുത്തയച്ചെന്ന് ശിവശങ്കർ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയിൽ വ്യക്തതയില്ല. ശിവശങ്കറിന് എല്ലാ സംരക്ഷണവും നൽകുന്നു. വിജിലൻസ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. 

മകൾക്കെതിരായ പരാമർശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാൽ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴൽനാടൻ അതിന് തെളിവ് നൽകി. ഇനി മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശൻ പറഞ്ഞു. 

click me!