
ദില്ലി: ക്ലബ്ബ് ഹൗസ് (Club House) ആപ്പിലൂടെ മുസ്ലീം സ്ത്രീകൾക്കെതിരായ (Muslim women) വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ ദില്ലി പൊലീസ് (Delhi Police) അന്വേഷണം കേരളത്തിലേക്കും. കേസിൽ പൊലീസ് തിരിച്ചറിഞ്ഞ ആറ് പേരിൽ ഒരാൾ മലയാളി പെൺകുട്ടിയാണ്. കോഴിക്കോട് സ്വദേശിനിയാണ് പെൺകുട്ടിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് സൈബർ സെൽ നിർദ്ദേശം.
കേസിൽ ലക്നൗ സ്വദേശിയെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ക്ലബ്ബ് ഹൗസ് ചർച്ചയിൽ പങ്കെടുത്തവർ മുസ്ലിം സ്ത്രീകൾക്കെതിരെ വളരെ മോശം പരാമർശങ്ങൾ നടത്തിയെന്നും ഇതിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണമെന്നും ദില്ലി വനിതാ കമ്മിഷൻ അധ്യക്ഷ അധ്യക്ഷ സ്വാതി മലിവാൾ ദില്ലി പൊലീസിന് നോട്ടീസ് നൽകിയിരുന്നു.
Also Read : ' ഭിന്നിപ്പും സ്‍പര്‍ധയും ഉണ്ടാക്കുന്ന ചര്‍ച്ചകള്‍ ' ; ക്ലബ് ഹൗസുകള്‍ നിരീക്ഷിക്കാന്‍ പൊലീസ്
Also Read : ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam