Asianet News MalayalamAsianet News Malayalam

'ഭിന്നിപ്പും സ്‍പര്‍ധയും ഉണ്ടാക്കുന്ന ചര്‍ച്ചകള്‍'; ക്ലബ് ഹൗസുകള്‍ നിരീക്ഷിക്കാന്‍ പൊലീസ്

ഇത്തരം ചര്‍ച്ച നടത്തുന്നവര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും പൊലീസ് പറഞ്ഞു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചര്‍ച്ചകളും പരിശോധിക്കും. 

Police will observe club house discussion
Author
Trivandrum, First Published Sep 21, 2021, 10:34 AM IST

തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലെ ചർച്ചാ വേദിയായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷിക്കുന്നു. മതസ്പർദ്ധ വളർത്തുന്ന ചർച്ചകളും ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ചർച്ചകളും സംഘടിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ഡിജിപി സൈബർ പൊലീസിന് നിർദ്ദേശം നൽകി. വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകള്‍ സംഘടിപ്പിക്കുന്നതിലൂടെ വളരെ വേഗം ജനകീയമയ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമാണ് ക്ലബ് ഹൗസ്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ക്ലബ് ഹൗസ് ചർച്ചകളിൽ സജീവമാണ്. പക്ഷെ അടുത്തിടെയായി ചർച്ചകള്‍ വഴി തെറ്റുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് സൈബർ ഷാഡോ പൊലീസ് നിരീക്ഷണം തുടങ്ങിയത്. 

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും സെക്സ് ചാറ്റുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഗ്രൂപ്പുകളെയും നിരീക്ഷിക്കുന്നുണ്ട്. ചർച്ചകൾ വഴിതെറ്റുകയും പോർവിളിയും അസഭ്യവും ക്ലബ് ഹൗസുകളിൽ ഉണ്ടാകുന്നു. ലൈംഗിക ചുവയുള്ള ചർച്ചകള്‍ പിന്നീട് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നു. വിദ്യാർത്ഥികളും പ്രായപൂർപൂർത്തിയാകാത്തവരും ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നിരീക്ഷണം ശക്തമാക്കുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി-ഹണ്ടെന്ന പേരിൽ പൊലീസ് നിരീക്ഷണമുണ്ട്. ഇതേ മാതൃകയിലാണ് ക്ലബ് ഹൗസുകളെയും നിരീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios