'ശബരിമലയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുത്, യുഡിഎഫ് എംപിമാർ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടത് നിർഭാഗ്യകരം'

Published : Dec 13, 2023, 11:17 AM ISTUpdated : Dec 13, 2023, 12:07 PM IST
'ശബരിമലയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കരുത്, യുഡിഎഫ് എംപിമാർ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ടത് നിർഭാഗ്യകരം'

Synopsis

തിരക്ക് കൂടിയാൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങൾ ഉണ്ടായേക്കും.അത് മുന്നിൽ കണ്ട് ഉള്ള നടപടികളാണ്  സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി

കോട്ടയം: ശബരിമല തീർഥാടനത്തിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തയാറെടുപ്പുകൾക്ക് പണം ഒരു തടസമല്ല. കഴിഞ്ഞ 7 വർഷം കൊണ്ട് 220 കോടി ശബരിമല വികസനത്തിന് ചെലവാക്കി. ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നു.108 കോടി രൂപ ഇതിനായി കിഫ്ബിയിൽ നിന്ന് ചെലവിട്ടു. മണ്ഡലകാലത്ത് തിരക്ക് അനുഭവപ്പെടുന്നു എന്നത് വസ്തുതയാണ്. തിരക്ക് കൂടിയാൽ നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അപകടങ്ങൾ ഉണ്ടായേക്കും. അത് മുന്നിൽ കണ്ട് ഉള്ള നടപടികളാണ് സ്വീകരിക്കുന്നത്.അത് കണക്കിലെടുത്താണ് തീർഥാടകരെ മുകളിലേക്ക് കയറ്റിവിടാൻ നടപടികൾ സ്വീകരിക്കുന്നത്.

ശരാശരി 62000 തീർഥാടകർ പ്രതിദിനം വരുന്നത് ഇക്കുറി 88000 ആയി വർധിച്ചു. വെള്ളപ്പൊക്ക ശേഷം ചെന്നെയിൽ നിന്നും, തിരഞ്ഞെടുപ്പിനു ശേഷം തെലങ്കാനയിൽ നിന്നും ആളുകൾ കൂടുതലായി വന്നു. അതിനാൽ ദർശന സമയം ഒരു മണിക്കൂർ കൂട്ടി. ഒരു ദിനം 1, 20 ,000 വരെ ആളുകൾ വരെ എത്തി.പതിനെട്ടാം പടിയിലൂടെ  ഒരു മണിക്കൂറിൽ 4200  പേർക്കാണ് കയറാൻ കഴിയുക,മുതിർന്ന സ്ത്രീകളും കുട്ടികളും കയറുമ്പോൾ യാന്ത്രികമായി കയറ്റിവിടാൻ കഴിയില്ല.വകുപ്പുകൾ ഏകോപനത്തിലാണ് പ്രവർത്തിക്കുന്നത്.ആ ഏകോപനം കൂടുതൽ ശക്തമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. പൊലീസ് വിന്യാസത്തിൽ മാറ്റം വരുത്താൻ നിർദ്ദേശിച്ചു.ഒരു ബാച്ചിനെ മുഴുവൻ ഒന്നിച്ച് മാറ്റില്ല.പുതിയ ബാച്ച് വരുമ്പോൾ അനുഭവസമ്പത്തുള്ള പകുതി പേരെ നിലനിർത്തും. ശബരിമല രാഷ്ട്രീയ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കേണ്ട ഒന്നല്ല.ഇതൊരു അവസരമായി എന്ന മട്ടിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടാൻ യു ഡി എഫ് എംപിമാർ പറഞ്ഞത് നിർഭാഗ്യകരമാണ്. ഒരു കാര്യത്തിലും ഒന്നിച്ചു നിൽക്കാൻ കേരളത്തിന് കഴിയുന്നില്ല എന്ന നില വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എം. പദ്മകുമാർ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും
മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം