'മറ്റെന്തോ ഉദ്ദേശമാണ്, അതിന് വഴങ്ങാന്‍ തയ്യാറല്ല', ചോദ്യങ്ങളെ അസംബന്ധമെന്ന് വിളിച്ച് മുഖ്യമന്ത്രി

Web Desk   | Asianet News
Published : Sep 23, 2020, 08:10 PM ISTUpdated : Sep 23, 2020, 08:11 PM IST
'മറ്റെന്തോ ഉദ്ദേശമാണ്, അതിന് വഴങ്ങാന്‍ തയ്യാറല്ല', ചോദ്യങ്ങളെ അസംബന്ധമെന്ന് വിളിച്ച് മുഖ്യമന്ത്രി

Synopsis

''അസംബന്ധം പറയാനല്ല വാര്‍ത്താസമ്മേളനം, മറ്റെന്തോ ഉദ്ദേശമാണ്. അതിന് വഴങ്ങാന്‍ തയ്യാറല്ല...''  

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള  മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെ അസംബന്ധമെന്ന് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് മിഷനില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണവിധേയരായിരിക്കെ വിജിലന്‍സ് അന്വേഷണം ആണോ നടക്കേണ്ടത് എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തെയാണ് മുഖ്യമന്ത്രി അസംബന്ധമെന്ന് വിളിച്ചത്. 

''എന്ത് അസംബന്ധവും വിളിച്ചുപറയാന്‍ തയ്യാറുള്ള നാക്കുണ്ടെന്ന് കരുതി എന്തും വിളിച്ചുപറയാന്‍ തയ്യാറാകരുത്''  എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. തന്റേത് ആക്ഷേപമല്ലെന്നും എന്നാല്‍ അസംബന്ധം പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

''അസംബന്ധം പറയാനല്ല വാര്‍ത്താസമ്മേളനം, മറ്റെന്തോ ഉദ്ദേശമാണ്. അതിന് വഴങ്ങാന്‍ തയ്യാറല്ല.... വിജിലന്‍സ് അന്വേഷണം നടക്കട്ടെ. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതയാണ് വേണ്ടതെങ്കില്‍ അതാണ് ഞാന്‍ നല്‍കുന്നത്. അത് കേള്‍ക്കാനുള്ള ക്ഷമ കാണിക്കണം...'' മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു. ആര്‍ക്കെങ്കിലും എന്തെങ്കിലും തോന്നി വിളിച്ചുപറഞ്ഞാല്‍ അത് ആരോപണമാകില്ലെന്നും മുഖ്യമന്ത്രി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'