ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി: സംസ്ഥാനത്തെ ക്രമസമാധാനനില ച‍ർച്ച ചെയ്തു

Published : Jan 03, 2022, 10:36 PM IST
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി: സംസ്ഥാനത്തെ ക്രമസമാധാനനില ച‍ർച്ച ചെയ്തു

Synopsis

 ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍

തിരുവനന്തപുരം:   മുഖ്യമന്ത്രി വിളിച്ച പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്തു. ആലപ്പുഴയിലുണ്ടായ എസ്ഡിപിഐ ബിജെപി നേതാക്കളുടെ രാഷ്ട്രീയ കൊലപാതകവും തുടര്‍ന്നുള്ള പോലീസ് നടപടികളും യോഗം വിലയിരുത്തി. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പോലീസുദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലും നിരീക്ഷണം ശക്തമാക്കാനാണ് തീരുമാനം. ആലപ്പുഴ സംഭവത്തിലെ അന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ടെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ഇന്നലെ കണ്ണൂരിൽ മാവേലി എക്സ്പ്രസ്സിൽ വച്ചുണ്ടായ സംഭവം പക്ഷേ യോഗത്തില്‍ ചര്‍ച്ച ആയില്ല. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇന്ന് 7 ജില്ലകളിൽ അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കും ബാധകം
ഇന്ന് വിധിയെഴുതും: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടത്തിൽ ഏഴ് ജില്ലകൾ, ആവേശത്തിൽ മുന്നണികൾ