സിൽവർ ലൈൻ ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി

Published : May 20, 2022, 09:10 AM IST
 സിൽവർ ലൈൻ ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി

Synopsis

 സിൽവർ ലൈൻ ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി


തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം വാർഷികത്തിൽ പുറത്തു വിട്ട സന്ദേശത്തിലാണ് സിൽവർ ലൈൻ പദ്ധതിയാണ് സർക്കാരിൻ്റെ മുഖ്യപരിഗണനയെന്ന് മുഖ്യമന്ത്രി അർത്ഥശങ്കയില്ലാത്ത വിധം വ്യക്തമാക്കിയത്. 

സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കുള്ള അനുമതി കേന്ദ്രധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.  പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ദേശീയപാതാവികസനം,മലയോരഹൈവേ, തീരദേശപാത,വയനാട് തുരങ്കപാത, വാട്ടർമെട്രോ, സിറ്റി ഗ്യാസ്, ജലപാതാ വികസനം, ലൈഫ് പദ്ധതി, വൈദ്യുത പദ്ധതികൾ, കൊച്ചി - പാലക്കാട്, കൊച്ചി - മംഗലാപുരം വ്യവസായ ഇടനാഴികൾ, കാരുണ്യ, സഹകരണരംഗത്തെ വിവിധ സ്ഥാപനങ്ങൾ പദ്ധതി, വിദ്യാഭ്യാസരംഗത്തെ പദ്ധതി, പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം, ഐടി പദ്ധതികൾ,കെഫോണ്, സ്റ്റാർട്ട് അപ്പ് മിഷൻ, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ തുടങ്ങി പിണറായി സർക്കാരിൻ്റെ കാലത്ത് തുടങ്ങിയതും പൂർത്തീകരിച്ചതും നിലവിൽ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും സന്ദേശത്തിൽ മുഖ്യമന്ത്രി പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം