പരിക്കേറ്റ പ്രവാസി മരിച്ച സംഭവം; അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാൾ ഒളിവിൽ

Web Desk   | Asianet News
Published : May 20, 2022, 08:54 AM ISTUpdated : May 20, 2022, 09:36 AM IST
പരിക്കേറ്റ പ്രവാസി മരിച്ച സംഭവം; അബ്ദുൾ ജലീലിനെ ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാൾ ഒളിവിൽ

Synopsis

ആക്രമിച്ചതിന് ശേഷം അബ്ദുഷ ജലീലിനെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണ കടത്തു സംഘമാണ് എന്നെന്ന് സൂചന. ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്

മലപ്പുറം : ദുരൂഹ സാഹചര്യത്തിൽ (mystery)ഗുരുതര പരിക്കുകളോടെ (injuries)അജ്ഞാതർ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു(youth death).അട്ടപ്പാടി അഗളി സ്വദേശി അബ്ദുൽ ജലീൽ ആണ് മരിച്ചത് . വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് ചിലരെ തിരിച്ചറിഞ്ഞുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.പെരിന്തൽമണ്ണയിൽ പ്രവാസിയെ ആശുപത്രിയിൽ എത്തിച്ചത് യഹിയ എന്ന ആളാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ഇയാൾ മലപ്പുറം സ്വദേശിയാണ്. ഇയാൾ ഒളിവിൽ ആണ്

ആക്രമിച്ചതിന് ശേഷം അബ്ദുഷ ജലീലിനെ ആശുപത്രിയിൽ എത്തിച്ചതിനു പിന്നിൽ സ്വർണ്ണ കടത്തു സംഘമാണ് എന്നെന്ന് സൂചന. ജിദ്ദയിൽ നിന്നാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്.

സുഹൃത്തുക്കൾക്ക് ഒപ്പം വീട്ടിൽ എത്താം എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു.എന്നാൽ ജലീലിനെ കാണാതെ ആയതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.തൊട്ടുപിന്നാലെ ജലീൽ വീട്ടിലേക്ക് വിളിച്ചു. പരാതി പിൻവലിപ്പിച്ചു. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ല

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം