
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തേക്ക്. യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി ഉടനെ പുറപ്പെടും. പുലർച്ചെ 3.30-ന് കൊച്ചിയിൽ നിന്നാണ് യാത്ര. നോർവേയിലേക്കാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാവും.നോർവ്വേ സന്ദര്‍ശിച്ച ശേഷം ബ്രിട്ടനിലേക്കാവും മുഖ്യമന്ത്രി പോകുക. ആരോഗ്യ മന്ത്രി വീണ ജോർജാവും ഈ യാത്രയിൽ ഒപ്പം ഉണ്ടാകുക.
രണ്ട് ദിവസം മുൻപ് ഫിൻലൻഡ് പര്യടനത്തോടെ യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി എന്നാൽ ഇതിനിടെ കോടിയേരി ബാലകൃഷ്ണൻ്റെ ആരോഗ്യനില മോശമായതിനാൽ അവസാന നിമിഷം യാത്ര മാറ്റിവയ്ക്കുകയായിരുന്നു. കോടിയേരിയുടെ മരണത്തെ തുടര്‍ന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി ഇന്നലെ മൃതദേഹം എയര്‍ ആംബുലൻസിൽ എത്തിയപ്പോൾ മുതൽ വിലാപയാത്രകളിലും പൊതുദര്‍ശന ചടങ്ങുകളും ആദ്യാവസാനം പങ്കെടുത്തു. ഒടുവിൽ ഇന്ന് പയ്യാമ്പലം കടപ്പുറത്ത് നടന്ന സംസ്കാര ചടങ്ങിലും അനുസ്മരണ യോഗത്തിലും അദ്ദേഹം സംബന്ധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam