
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയെ കാണും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കും എന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് എത്തുന്നത്. ഇതിനിടയിലാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സമയം തേടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam