
തിരുവനന്തപുരം: കെഎസ്‌യു സമരത്തിലെ അക്രമം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യവിരുദ്ധ രീതിയിലേക്ക് സമരം വഴിമാറുന്നു. സമരക്കാർ പൊലീസിനെ ആക്രമിച്ചത് എന്തിനാണ്? ചില ദുഷ്ട മനസുകളുടെ ഗൂഢാലോചനയാണ് കാരണം. സംസ്ഥാന സർക്കാരിന്റെ വികസനം ജനങ്ങളിൽ എത്തിക്കാതിരിക്കാൻ ആസൂത്രിത ശ്രമം നടക്കുകയാണ്. അപൂർവം ചിലർക്ക് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം കൊണ്ട് വിഷമമുണ്ട്. അതും കൊണ്ട് ഇരിക്കുകയേ അവർക്ക് വഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പ്ലാൻ ചെയ്തത് അനുസരിച്ച് പൊലീസുകാർക്ക് നേരെ അക്രമം നടത്തി. അവർ എന്ത് തെറ്റ് ചെയ്തു. ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവരെ വളഞ്ഞിട്ട് തല്ലി. അവരെ വളഞ്ഞിട്ട് തല്ലിയപ്പോ സ്വാഭാവികമായി പൊലീസുകാർ അതിനെതിരെ പ്രതികരിച്ചു. അത് കൂടുതൽ പ്രശ്നത്തിലേക്ക് എത്തിക്കാമെന്നാണ് കരുതിയത്. എന്നാൽ പൊലീസ് അനിതര സാധാരണമായ ആത്മസംയമനം കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. റീബിൽഡ് കേരളയുടെ ഭാഗമായുള്ള നൂറ് പ്രാദേശിക റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam