കാഞ്ഞങ്ങാട്ടെ നാലര വയസുകാരന്‍റെ മരണം: അമ്മ ആത്മഹത്യ ചെയ്യാൻ വിഷം കല‍ര്‍ത്തിയ ഐസ്ക്രീം കഴിച്ച്

Published : Feb 18, 2021, 03:53 PM ISTUpdated : Feb 18, 2021, 03:57 PM IST
കാഞ്ഞങ്ങാട്ടെ നാലര വയസുകാരന്‍റെ മരണം: അമ്മ ആത്മഹത്യ ചെയ്യാൻ വിഷം കല‍ര്‍ത്തിയ ഐസ്ക്രീം കഴിച്ച്

Synopsis

എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ  മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ യുടെ മൊഴി.

കാസർകോട്; കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം.  6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന്ന് നാലര വയസുകാരൻ അദ്വൈത് മരിച്ചത്. 

എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ  മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ യുടെ മൊഴി.  വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ  ചികിത്സയിലാണ്. 

ഭർത്താവുമായുണ്ടായ അകൽച്ചയുടെ മനോവിഷമത്തിലാണ് ആത്മഹത്യാ ശ്രമമെന്നാണ് വർഷ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷർട്ട് ചെറുതാക്കാനെത്തി, ആരുമില്ലെന്ന് മനസിലാക്കി കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ചു; 2 ദിവസം തികയും മുൻപ് പിടിയിൽ
തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസോ സിപിഎമ്മോ? സമാജ്‌വാദി പാർട്ടി വരെ ജയിച്ച സീറ്റുകളുടെ എണ്ണം ഇങ്ങനെ