'പമ്പയിലെ എക്കൽ നീക്കം അങ്ങനെ നിർത്തിവെക്കാനാകില്ല'; വനംവകുപ്പ് ഇടപെടലിനെ തള്ളി മുഖ്യമന്ത്രി

By Web TeamFirst Published Jun 3, 2020, 7:14 PM IST
Highlights

വനത്തിലൂടെ പോകുന്ന നദി അവരുടേതാണന്ന് വനംവകുപ്പിന് ചില തെറ്റിദ്ധാരണകൾ ഉണ്ടായതാകാം. ഡി എം ആക്ടിൽ അവർക്ക് ഇടപെടാനാകില്ല. എക്കൽ നീക്കം വനം വകുപ്പ് ഇടപെട്ട് നിർത്തിവെക്കാനാകില്ല. 

തിരുവനന്തപുരം: പമ്പയിലെ മണൽ എടുപ്പ് സംഭവത്തിൽ വനം വകുപ്പ് ഇടപെടലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവർത്തി തടയാൻ വനം വകുപ്പിന് ആകില്ല.  വനത്തിലൂടെ പോകുന്ന നദി അവരുടേതാണന്ന് വനംവകുപ്പിന് ചില തെറ്റിദ്ധാരണകൾ ഉണ്ടായതാകാം. ഡി എം ആക്ടിൽ അവർക്ക് ഇടപെടാനാകില്ല. എക്കൽ നീക്കം വനം വകുപ്പ് ഇടപെട്ട് നിർത്തിവെക്കാനാകില്ല. 
വനത്തിലൂടെ പോകുന്ന നദികളുടെ അധികാരം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, പമ്പയിലെ മണലെടുപ്പ് സംബന്ധിച്ച് അടിയന്തരമായി സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. നിയമങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായി പൊതുമേഖലാസ്ഥാപനത്തിന്റെ മറവില്‍ പമ്പ-ത്രിവേണി മണല്‍ക്കൊള്ളയ്ക്ക് കളമൊരുക്കുകയും നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്ത മുന്‍ ചീഫ് സെക്രട്ടറി ടോംജോസ്, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്‌മേത്ത, ഡിജിപി ലോക്‌നാഥ് ബഹ്‌റ എന്നിവര്‍ക്കെതിരെ നിയമപരമായനടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലുണ്ട്. 
കോടിക്കണക്കിന് രൂപ വിലവരുന്ന ഈ മണല്‍ ഇടപാടിനെക്കുറിച്ചും അതു സംബന്ധിച്ച് ഇവർ മൂന്നുപേരും നടത്തിയ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. സിബിഐ അന്വേഷണമാകും ഉചിതമായിട്ടുള്ളത്.     അതുകൊണ്ട് ഇക്കാര്യത്തില്‍ സിബിഐ അന്വേഷണത്തിന് വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.  

Read Also: മണൽ കൊള്ളയുടെ യഥാർത്ഥ വില്ലൻ ആരാണ്? സർക്കാരിന് 'പബ്ലിസിറ്റി ക്രെയ്സ്' എന്നും ചെന്നിത്തല...

 

click me!