
കോട്ടയം: കോട്ടയത്ത് പ്രചാരണം നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ടി കെ ഗോവിന്ദൻ പാർട്ടിയിൽ ഒരു പ്രതിസന്ധിയുമുണ്ടാക്കിയിട്ടില്ലെന്നും അത്തരക്കാരെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ഞാൻ കൂടി അറിഞ്ഞ് കൊണ്ടാണ്. സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി വിട്ട ടി കെ ഗോവിന്ദൻ വര്‍ഗ വഞ്ചകനാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ടി കെ ഗോവിന്ദന്‍റേത് തീര്‍ത്തും അവസരവാദപരമായ നിലപാടാണ്. അത്തരക്കാരെ ജനവും മണ്ഡലവും തള്ളിക്കളയുമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക പ്രതിരോധം തീർക്കുന്നു. ഒപ്പം നിൽക്കേണ്ട കേരളത്തിലെ പ്രതിപക്ഷം നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ വിറ്റഴിക്കാൻ തീരുമാനിച്ച പല സ്ഥാപനങ്ങളെയും ഈ സർക്കാർ കൈപിടിച്ചുയർത്തി. ലാഭത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. റബർ മേഖലയെ പ്രതിസന്ധിയിലാക്കിയത് കോൺഗ്രസിൻ്റെയും ബിജെപിയുടെയും നയങ്ങളാണ്. ഈ സർക്കാർ റബറിൻ്റെ താങ്ങുവില 200 രൂപയായി ഉയർത്തി കർഷകർക്കൊപ്പം നിന്നു. മനുഷ്യ വന്യജീവി സംഘർഷത്തിൽ സർക്കാർ തുടർച്ചയായ ഇടപെടൽ നടത്തി. കേന്ദ്രസർക്കാരിൻ്റെ വനംവന്യജീവി നിയമം സർക്കാരിൻ്റെ ഇടപെടലിന് തടസമുണ്ടാക്കി. കോൺഗ്രസ് കൊണ്ടുവന്ന നിയമത്തിൽ ഭേദഗതി വരുത്താൻ ബിജെപി തയ്യാറാകുന്നില്ല. ഇതിനിടയിലും മലയോര ജനതക്ക് ആശ്വാസമായി നഷ്‌ടപരിഹാരം സർക്കാർ ഉറപ്പ് വരുത്തി. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള സഹായധനം 10 ലക്ഷത്തിൽ നിന്ന് 14 ലക്ഷമായി ഉയർത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം നിസഹായാവസ്ഥയിലാണ്. തനിക്കെതിരായ പ്രചാരണങ്ങൾ അതിൻ്റെ ഭാഗമാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം സർക്കാരിനെ വല്ലാതെ വിമർശിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. പ്രതിപക്ഷ നേതാവിൻ്റെ അനുയായികളുടെ ചെയ്തികളാണ് കേരളത്തിൻ്റെ സാംസ്കാരിക മേഖലയെ മലിനമാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കെസി വേണുഗോപാലിനെതിരെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഹരിയാനയിലെ സീറ്റ് കുംഭകോണത്തിൽ അക്ഷേപം നേരിടുന്നയാളാണ് ഈ സർക്കാരിനെ വിമർശിക്കുന്നത്. ഇവരെ കുറിച്ചുള്ള വാർത്തകൾ ജനം കാണുന്നുണ്ടെന്ന് മനസിലാക്കണം. ആരുടേതാണ് കപട ആത്മവിശ്വാസമെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അറിയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam