തൃശ്ശൂർ ദേശീയപാതയിൽ 62.5 ലക്ഷം രൂപയുമായി കർണാടക സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയിൽ; കൊച്ചിയിൽ വസ്തു വാങ്ങാനുള്ള പണമെന്ന് മൊഴി

Published : Mar 25, 2026, 11:34 AM ISTUpdated : Mar 25, 2026, 11:35 AM IST
money arrested

Synopsis

തൃശ്ശൂർ ദേശീയപാതയിൽ മുടിക്കോട് വെച്ച് 62.5 ലക്ഷം രൂപയുമായി കർണാടക സ്വദേശിയായ ബസ് യാത്രക്കാരൻ പിടിയിലായി. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്സൈസ് പരിശോധനയിലാണ് ഉദയ് ശങ്കർ എന്നയാൾ പിടിയിലായത്. 

തൃശ്ശൂർ: തൃശ്ശൂർ ദേശീയപാതയിൽ മുടിക്കോട് 62.5 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ കസ്റ്റഡിയിൽ. കർണാടക സ്വദേശി ഉദയ് ശങ്കർ ആണ് പിടിയിലായത്. ഇന്ന് രാവിലെയാണ് ഇയാൾ പിടിയിലായിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തുടനീളം എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ഇന്ന് കർണാടക ആർടിസി ബസിൽ നിന്നാണ് ഇയാൾ പിടിയിലായിരിക്കുന്നത്. ബാ​ഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാൾ എക്സൈസ് ഉദ്യോ​ഗസ്ഥരോട് പറഞ്ഞത്, കർണാടകയിലെ വസ്തു വിറ്റ് ലഭിച്ച പണമാണ് ഇതെന്നും മറ്റൊ‌രു വസ്തു വാങ്ങാൻ വേണ്ടി കൊച്ചിയിലേക്ക് പോകുകയാണ് എന്നുമാണ്.

അവിടെ അഡ്വാൻസ് നൽകുന്നതിന് വേണ്ടിയാണ് പണം കയ്യിൽ കരുതിയിരുന്നത് എന്നും ഇയാൾ പറയുന്നു. എന്നാൽ വസ്തു വിറ്റതുമായി ബന്ധപ്പെട്ടതോ വാങ്ങുന്നതുമായി ബന്ധപ്പെട്ടതോ ആയ യാതൊരു രേഖകളും ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പണം ആദായ നികുതി വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കൈമാറിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പണം തെരഞ്ഞെടുപ്പ് പ്രചാരണ ആവശ്യങ്ങൾക്ക് എത്തിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് സതീശൻ; 'നമ്മൾ വിജയിച്ചാൽ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ ശശി ഉണ്ടാകും'
സിനിമയിലെ ഡയലോഗിന് കയ്യടിക്കും, പക്ഷേ തെരഞ്ഞെടുപ്പ് ഗോദയിൽ വോട്ടിടുമോ മലയാളി? ഇത്തവണയും ഗ്ലാമർ സ്ഥാനാർത്ഥികൾ നിരവധി