'മനുഷ്യസ്നേഹത്തിന്റെ മഹാകവി', അക്കിത്തത്തിന്റെ വേർപാടിൽ അനുശോചിച്ച്  മുഖ്യമന്ത്രി

By Web TeamFirst Published Oct 15, 2020, 10:01 AM IST
Highlights

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി.  ഉദാത്ത മനുഷ്യസ്നേഹത്തിന്റെ  മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

തൃശൂർ: മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വേർപാടിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അനുശോചിച്ചു. 

ഋഷികവിയായ മഹാകവിക്ക് വിട, അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെയാണ് വിടപറഞ്ഞത്. ഭൌതിക ശരീരം കേരള സാഹിത്യ അക്കാദമിയിൽ രാവിലെ 10.30 തിന് പൊതുദർശനത്തിന് വെക്കും. ശേഷം കുമരനെല്ലൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ. 

 

click me!