
തിരുവനന്തപുരം: അവധിക്കാലം തുടങ്ങിയതുമുതല്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കുട്ടികള്‍ അവധിക്കാലം ആഘോഷിക്കുമ്പോള്‍ രക്ഷിതാക്കൾ വളരെ അധികം ശ്രദ്ധിക്കണണെന്ന് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് പൂര്‍ണരൂപത്തില്‍
അന്തരീക്ഷ താപനില ഉയർന്നു നിൽക്കുന്നതിനാൽ വേനൽചൂടിനെ ഗൗരവമായി കാണണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
ഇതിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ചില ദുരന്ത വാർത്തകൾ സംസ്ഥാനത്ത് പലയിടത്തായി കേൾക്കുന്നുണ്ട്. അവധിക്കാലം ആഘോഷമാക്കുന്നതിനിടയിൽ കുട്ടികൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ ചില സ്ഥലങ്ങളിൽ ഉണ്ടാകുന്നുണ്ട്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാകും കുട്ടികൾ. എന്നാൽ രക്ഷിതാക്കൾ വളരെ അധികം സൂക്ഷിക്കണം.
കുട്ടികൾ പുഴകളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി കളിക്കുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണം. നീന്തൽ അറിയാത്തവർ പ്രത്യേകിച്ചും. രക്ഷിതാക്കളോ മുതിർന്നവരോ ഇല്ലാതെ കുട്ടികൾ കുളിക്കാൻ ഇറങ്ങരുത്. അതീവജാഗ്രത ഇക്കാര്യത്തിൽ പുലർത്തണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam