'ചെയ്യേണ്ടതാണ് ചെയ്തത്, ഒരു കുറ്റവും ആരോപിക്കാനില്ല'; വിവാദങ്ങളിൽ ജലീലിന് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി

By Web TeamFirst Published Sep 14, 2020, 6:44 PM IST
Highlights

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത സംഭവത്തിൽ മന്ത്രിക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത സംഭവത്തിൽ മന്ത്രിക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനാവില്ലെന്നും ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ് അദ്ദേഹം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അദ്ദേഹത്തിനെതിരെ നിരവധി പരാതികൾ അന്വേഷണ ഏജൻസികൾക്ക് പോയിരുന്നു. ഖുർ ആനുമായി ബന്ധപ്പെട്ടാണ് പരാതികളുണ്ടായത്. അതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അന്വേഷണ ഏജൻസി അദ്ദേഹത്തോട് ചോദിച്ചറിഞ്ഞുവെന്നാണ് അറിഞ്ഞത്. അതിനപ്പുറം മറ്റ് വലിയ കാര്യങ്ങൾ അതിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. ഇത്തരം കാര്യങ്ങളിൽ ബന്ധപ്പെടേണ്ട, വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെയാണ് ജലീൽ. യുഎഇ കോൺസുലേറ്റ് ജനറൽ നേരിട്ടറിയിച്ചത് പ്രകാരമാണ് സഖാത്ത് വിതരണവും മതഗ്രന്ഥവും നടത്തിയത്. അത് എവിടെയും കുറ്റകരമായ കാര്യമല്ല. ഇതെല്ലാം അദ്ദേഹം തുറന്നു പറഞ്ഞതാണ്. വിഷയത്തിൽ ബന്ധപ്പെടേണ്ടതിലും കുറ്റം പറയാനാകില്ല.  

ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നു. ജലീലിനെ പാരിപ്പള്ളിയിൽ വാഹനം കയറ്റിയിട്ട് തടഞ്ഞത് വലിയ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്. ഇതിനെ സമരമെന്ന് വിളിക്കാനാകില്ലെന്നും ഇത്തരം സംഭവങ്ങൾ ആഭാസമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ വാക്കുകൾ

മന്ത്രിക്ക് എതിരെ ഒട്ടേറെ പരാതി അന്വേഷണ ഏജൻസിക്ക് പോയിരുന്നു. ഖുർആനുമായി ബന്ധപ്പെട്ടാണ് ആ പ്രശ്നം. ഖുർആനുമായി ബന്ധപ്പെട്ടത് സാധാരണ വിവാദമാകേണ്ടതല്ല. കോൺസുലേറ്റ് വഴിയാണ് ഇത് വന്നത്. ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ അന്വേഷണ ഏജൻസി അദ്ദേഹത്തോട് ചോദിച്ചു. അതിനപ്പുറം മറ്റ് വലിയ കാര്യം അതിലില്ല

മന്ത്രി ജലീൽ നാട്ടിലെ വഖഫ് ബോർഡ് മന്ത്രി കൂടിയാണ്. യുഎഇ കോൺസുലേറ്റ് ജനറൽ അദ്ദേഹത്തോട് റമദാൻ കാലത്ത് സക്കാത്ത് കൊടുക്കലും മത ഗ്രന്ഥം വിതരണം ചെയ്യലും എവിടെയും കുറ്റമല്ല. ഇക്കാര്യം അറിയിച്ചു അത് തെളിവ് സഹിതം മന്ത്രി പുറത്തുവിട്ടതാണ്. അത് അദ്ദേഹം തന്നെ വ്യക്തമാക്കി. മതഗ്രന്ഥം കിട്ടി, സൂക്ഷിച്ചിട്ടുണ്ട്. എല്ലാ കാര്യവും മന്ത്രി തുറന്നുപറഞ്ഞതാണ്. അതിലെന്താണ് കുറ്റം? ജലീലിനെതിരെ ഒരു കുറ്റവും ആരോപിക്കാനില്ല. സാധാരണ ഗതിയിൽ ഇതിന് ബന്ധപ്പെടേണ്ട മന്ത്രിയാണ് ജലീൽ. അതിലും തെറ്റ് പറയാനാവില്ല. സാധാരണ നടക്കുന്ന കാര്യം നടന്നു എന്നേ ഉള്ളൂ. 

ജയരാജന്റെ മകനും ബിനീഷിനുമെതിരെയുള്ളത് ബോധപൂർവമായ പ്രചാരം. അപവാദം പ്രചരിപ്പിക്കുന്നത് തൊഴിലായി സ്വീകരിച്ചവരുണ്ട്. ജലീലിന്റെ കാര്യത്തിൽ ഇതാണ് കാണുന്നത്. ജയരാജന്റെ കാര്യത്തിൽ ഇന്നത്തെ പ്രധാന വാർത്തയായി കണ്ടത് അദ്ദേഹത്തിന്റെ ഭാര്യ ക്വാറന്റീൻ ലംഘിച്ചെകത്തി ലോക്കർ തുറന്നു. അടിയന്തിര ഇടപാടിൽ അന്വേഷണം. ഏത് അന്വേഷണം, എന്തന്വേഷണം?

ബാങ്കിലെ സീനിയർ മാനേജറായി വിരമിച്ച സ്ത്രീക്ക് അവരുടെ പേരിൽ ലോക്കർ ഉണ്ടായിരുന്നത് ഭയങ്കര ആശ്ചര്യമുള്ള സാധനമാണോ? അതിലെന്താണ് കണ്ടത്? ഒരു പവന്റെ മാല. അതിന്റെ തൂക്കം നോക്കിയെന്ന്. അതാണോ വലിയ കുറ്റം? ബോധപൂർവം അപവാദം പ്രചരിപ്പിക്കാൻ ഇല്ലാത്ത കഥ കെട്ടിച്ചമക്കുന്നു.

അവിടെ സ്വർണ്ണം തൂക്കിയത് ആശ്ചര്യകരമായ കാര്യമല്ല. അവർ ജോലി ചെയ്ത സ്ഥലത്ത് അവരുടെ ലോക്കർ തുറന്ന് സ്വർണ്ണം എത്രയുണ്ടെന്ന് നോക്കുന്നു. അതിന്റെ ഭാഗമായി തന്നെ പറയുന്നു, ഇവരുടെ മകൻ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ചിത്രത്തെ കുറിച്ച് കേന്ദ്ര ഏജൻസി  അന്വേഷണം തുടങ്ങിയെന്ന്. ഏത് ഏജൻസിയാണ് അന്വേഷണം ആരംഭിച്ചത്? അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമം.

അവിടെ സ്വർണ്ണം തൂക്കിയത് ആശ്ചര്യകരമായ കാര്യമല്ല. അവർ ജോലി ചെയ്ത സ്ഥലത്ത് അവരുടെ ലോക്കർ തുറന്ന് സ്വർണ്ണം എത്രയുണ്ടെന്ന് നോക്കുന്നു. അതിന്റെ ഭാഗമായി തന്നെ പറയുന്നു, ഇവരുടെ മകൻ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട ചിത്രത്തെ കുറിച്ച് കേന്ദ്ര ഏജൻസി  അന്വേഷണം തുടങ്ങിയെന്ന്. ഏത് ഏജൻസിയാണ് അന്വേഷണം ആരംഭിച്ചത്? അന്വേഷണ ഏജൻസിയെ ദുർബോധനപ്പെടുത്താൻ ശ്രമം.


ഇത് സ്വാഭാവികമായി പരാതി ചെല്ലുമ്പോൾ അതിനെ കുറിച്ച് പരിശോധിക്കാൻ നിർബന്ധിതമാവും. നേരത്തെ, എനിക്കെതിരെ ഒരുപാട് ആരോപണം ഉണ്ടായിരുന്നു. നാട്ടിലെ സ്വത്ത് മുഴുവൻ എന്റേതാണെന്ന് പ്രചരിപ്പിച്ച ഒരു കാലം ഉണ്ടായിരുന്നു. അന്ന് ഒരു സംഘം ഒരാളെ സൃഷ്ടിച്ചു. 1996 ലെ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിച്ചപ്പോൾ തന്നെ ഞാനാണ് വൈദ്യുതി മന്ത്രിയാകാൻ പോകുന്നതെന്ന് അറിയാം. അങ്ങനെ മന്ത്രിയെ സ്വാധീനിക്കാൻ രണ്ട് കോടി എന്‍റെ പക്കൽ ഒരാൾ തന്നുവെന്നാണ് പരാതി. അവർ സ്വാഭാവികമായി അന്വേഷിക്കാൻ വിളിച്ചു. ഇത് കളവാണ് എന്നറിയാം, എന്താണ് കാര്യമെന്ന് അറിയാൻ വിളിപ്പിച്ചതെന്ന് മാത്രമാണ് എന്ന് അവർ പറഞ്ഞു.
ഈ ജോലി മാധ്യമങ്ങൾ ഏറ്റെടുക്കരുത്. ചില താത്പര്യക്കാർ ഉണ്ടാകും. അവരത് തുടരും. അതിന്റെ ഭാഗമായി അന്വേഷണം നടക്കുന്നു. അതിന്റെ ഉത്തരം ആർക്കെതിരെ വന്നോ അവരത് പറയേണ്ടി വരും.

അന്വേഷണം വഴിമാറിപ്പോകുന്നുവെന്ന് പറയുന്നില്ല. ഏജൻസിക്ക് അവരുടെ മുന്നിൽ വരുന്ന ഒട്ടേറെ കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. അത് സ്വാഭാവികം. അത് മാത്രമാണ് ഇവിടെെ നടക്കുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനെതിരായ ആരോപണത്തിൽ  ഞാൻ പ്രതികരിക്കേണ്ടതില്ല. കേന്ദ്രസഹമന്ത്രി ഇരിക്കുന്ന സ്ഥാനത്തിന് ചേർന്ന രീതിയില്ല പലതും പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി രാജിവച്ചിട്ടില്ല ഒരു കാലത്തും. ഇവിടെ ചില പരാതികൾ അദ്ദേഹത്തിന് എതിരെ ഏജൻസിക്ക് കിട്ടി. അദ്ദേഹത്തിന് എതിരെ എന്തെങ്കിലും ചാർജില്ല. അതുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഇല്ല. 

മന്ത്രി ജലീൽ എന്തെങ്കിലും മറച്ചുവെച്ചത് എനക്കറിയുന്ന കാര്യമല്ല. പ്രതിഷേധിക്കേണ്ട കാര്യത്തിൽ ജനം പ്രതിഷേധിക്കും. അത് അതിരുവിട്ട് പോകരുത്. മന്ത്രി ജലീൽ എന്തെങ്കിലും മറച്ചുവെച്ചത് എനക്കറിയുന്ന കാര്യമല്ല. പ്രതിഷേധിക്കേണ്ട കാര്യത്തിൽ ജനം പ്രതിഷേധിക്കും. അത് അതിരുവിട്ട് പോകരുത്.

ജലീലിന് നേരെ എന്താരോപണമാണ് കെട്ടിച്ചമച്ച കഥയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ കണ്ടത്തി. ശക്തമായ അന്വേഷണം നടക്കുന്നു. ഇതിനിടയിൽ ഖുർ ആൻ കൊടുത്ത വിഷയം വരുന്നു. ഇതുയർത്തി കാട്ടിയാണ് ജലീലിന് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷം സങ്കൽപ്പത്തിൽ കെട്ടിച്ചമച്ച കഥയിൽ രാജി ആവശ്യപ്പെടുന്നു. അതിന് എന്തിന് രാജിവെക്കണം?

അന്വേഷണ ഏജൻസികൾ പല തരത്തിൽ പ്രവർത്തിച്ച ചരിത്രം ഉണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി ശരിയായ ട്രാക്കിലാണ് പോകുന്നതെന്നാണ് എന്റെ ബോധ്യം. ഇവിടെ കേന്ദ്രമന്ത്രി മുരളീധരൻ പറഞ്ഞത് അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിന് വിരുദ്ധമായിരുന്നു. അത് നേരത്തെ വ്യക്തമായതാണ്. അത് ഇന്ന് ഒന്നുകൂടി വ്യക്തമായി. ഇവിടെ നടക്കുന്നത് ഇവിടുത്തെ കോൺഗ്രസും ബിജെപിയും കഴിയാവുന്നത്ര ഒരുമിച്ച് പോയി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. മാധ്യമ ധർമ്മത്തിൽ നിന്ന് മാറി പോകരുത്. അപവാദം പ്രചരിപ്പിക്കലല്ല മാധ്യമ ധർമ്മം. ഈ വഴി ശരിയായ വഴിയല്ല- മുഖ്യമന്ത്രി പറഞ്ഞു.

click me!