വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികളെത്തി; കേരള അർബൻ കോൺക്ലേവ് കൊച്ചിയിൽ തുടങ്ങി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു

Published : Sep 12, 2025, 12:59 PM IST
Kerala Urban Conclave

Synopsis

കേരളത്തിന് സമഗ്രമായ നഗര നയം രൂപീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൊച്ചിയിലെ ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിക്കുന്ന കേരള അർബൻ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

DID YOU KNOW ?
കേരള അർബൻ കോൺക്ലേവ്?
കേരളത്തിന് സമഗ്രമായ നഗര നയം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നതാണ് കേരള അർബൻ കോൺക്ലേവ്

കൊച്ചി: കേരളത്തിന്റെ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘കേരള അര്‍ബന്‍ കോണ്‍ക്ലേവ്' കൊച്ചിയിൽ തുടക്കമായി. ലുലു ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗര വികസന മന്ത്രി മനോഹർ ലാൽ ഖട്ടർ മുഖ്യാതിഥിയായി. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. രണ്ടു ദിവസങ്ങളില്‍ 36 സെഷനുകളിലായി 295 പ്രഭാഷകര്‍ പങ്കെടുക്കും. മൂന്ന് ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറങ്ങളും അഞ്ച് പ്ലീനറി സെഷനുകളും 10 നയ രൂപീകരണ സെഷനും രണ്ട്‌ ഫോക്കസ് സെഷനും കോൺക്ലേവിൽ നടക്കും.

സർക്കാർ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്ത് അടിസ്ഥാന സൗകര്യ വികസന രംഗത്ത് വലിയ മുന്നേറ്റം ഉണ്ടായെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകം ഉറ്റുനോക്കുന്ന പല പദ്ധതികളും ഇടത് സർക്കാർ കേരളത്തിൽ യാഥാർത്ഥ്യമാക്കി. മൈക്രൊ ലെവൽ ഇൻഫ്രാസ്ട്രക്ചർ വികസനവും ഏറ്റെടുത്തു. 5 ലക്ഷത്തോളം വീടുകൾ ലൈഫ് മിഷൻ വഴി ലഭ്യമാക്കി. സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ഇത്തരം ഇടപെടലുകളിലൂടെ സർക്കാർ നഗരവൽക്കരണത്തെ അഭിസംബോധന ചെയ്തു മുന്നോട്ട് പോവുകയാണ്. പുതിയ സാമ്പത്തിക കാഴ്ചപ്പാടും തൊഴിൽ ക്ഷേമവുമെല്ലാം അർബൻ കോൺക്ലേവിൽ ചർച്ചയാകണം. പുതിയ തൊഴിൽ സംസ്ക്കാരങ്ങൾക്ക് ചേരുന്ന വിധത്തിൽ നഗര വികസനം യാഥാർത്ഥ്യമാക്കണം. മഹാമാരികൾ ജനങ്ങളെ ബാധിക്കാത്ത തരത്തിലുള്ള സംവിധാനങ്ങൾ ഉണ്ടാകണം. നഗരം ഭിന്നശേഷി സൗഹൃദമാക്കുന്നതുൾപ്പെടെയുള്ള ചർച്ചകളും ഉയർന്നു വരണം. നഗരവൽക്കരണത്തിൻ്റെ ഭാഗമായി ഉയർന്നു വരുന്ന വെല്ലുവിളികളെ ഏറ്റെടുത്തും സാധ്യതകൾ പ്രയോജനപ്പെടുത്തിയും സർക്കാർ മുന്നോട്ട് പോകുകയാണ്. കേരള അർബൻ കോൺക്ലേവ് അത്തരത്തിലുള്ള ചർച്ചകൾക്ക് വേദിയാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം: സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള അ‍ജ്ഞതയിൽ നിന്നാകാം മുഖ്യമന്ത്രിയുടെ വിമർശനമെന്ന് ലോക്ഭവൻ
'സ്വന്തം സംസ്ഥാനത്തിനെതിരെ കുതന്ത്രം, പാവങ്ങളുടെ അരിവിഹിതം തടയാൻ ശ്രമം, മാരീചന്മാരെ തിരിച്ചറിയണം'; കേരള എംപിമാർക്കെതിരെ ധനമന്ത്രി