ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു, ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തി; പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം

Published : Sep 12, 2025, 12:56 PM IST
rss cpm

Synopsis

കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് സിപിഎം പാർട്ടി തല നടപടി സ്വീകരിച്ചത്. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്.

കോഴിക്കോട്: ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയ പഞ്ചായത്ത് പ്രസിഡന്റിനെ തരംതാഴ്ത്തി സിപിഎം. കോഴിക്കോട് തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീളയ്ക്കെതിരെയാണ് പാർട്ടി തല നടപടി സ്വീകരിച്ചത്. ഏരിയ കമ്മിറ്റി അംഗമായ പ്രമീളയെ ബ്രാഞ്ചിലേക്ക് ആണ് തരംതാഴ്ത്തിയത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനും ഭാരതാംബയ്ക്ക് മുന്നിൽ വിളക്ക് കൊളുത്തിയതിനുമാണ് പ്രമീളയ്ക്കെതിരെ നടപടി എടുത്തത്. നിർധന കുടുംബത്തിന് സുരേഷ് ഗോപി എംപിയുടെ നേതൃത്വത്തിൽ നിർമ്മിച്ച നൽകിയ വീടിൻ്റെ താക്കോൽദാന പരിപാടിയിൽ ആയിരുന്നു പ്രസിഡണ്ട് പങ്കെടുത്തത്.

 

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു