ശബരിമലയില്‍ വിമാനത്താവളം വരും; വികസനപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴിയെന്നും മുഖ്യമന്ത്രി

Published : Sep 18, 2019, 12:17 PM IST
ശബരിമലയില്‍ വിമാനത്താവളം വരും; വികസനപ്രവര്‍ത്തനങ്ങള്‍ കിഫ്ബി വഴിയെന്നും മുഖ്യമന്ത്രി

Synopsis

എല്‍ഡിഎഫ് ഭരണത്തിലെത്തുന്നതിനു മുമ്പ് നാടാകെ അഴിമതിയുടെ ദുർഗന്ധമായിരുന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്തു. 

പാലാ:  ഇടതുമുന്നണിയുടെ സമഗ്ര വികസന നയം ജനം ഏറ്റെടുത്തതു കൊണ്ടാണ് അധികാരത്തിലെത്താനായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണത്തിലെത്തി മുന്നേകാൽ വർഷം കൊണ്ട് പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കാനായി.  അതിനു മുമ്പ് നാടാകെ അഴിമതിയുടെ ദുർഗന്ധമായിരുന്നു. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളത്തെ കേന്ദ്രസര്‍ക്കാര്‍ തന്നെ തിരഞ്ഞെടുത്തു. വികസനപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ശബരിമലയിൽ ഒരു വിമാനത്താവളം കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പാലായില്‍ പറഞ്ഞു.

മുന്നേകാൽ വര്‍ഷം മുമ്പ് നാട്ടിലാകെ മടുപ്പും നിരാശയുമായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. റബര്‍ കർഷകർക്ക് കൂടുതൽ സഹായം നൽകിയത് ഇടത് മുന്നണി സർക്കാരാണ്. മുൻ യുഡിഎഫ് സർക്കാർ നല്കാനുണ്ടായിരുന്ന കുടിശിക അടക്കം കൊടുത്തത് ഈ സർക്കാരാണ്. ആസിയാൻ കരാറിനെതിരെ ഇടതുമുന്നണി നിലപാടെടുത്തപ്പോൾ കോൺഗ്രസ്സുകാർ കളിയാക്കി. ഇപ്പോൾ റബര് മേഖല തകർന്നപ്പോൾ അവർക്ക് കാര്യം മനസ്സിലായി.

കേന്ദ്രസര്‍ക്കാര്‍ കൈയ്യൊഴിഞ്ഞ സ്ഥാപനങ്ങൾ പോലും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്തു. നിക്ഷേപകരോട് വിഹിതം ചോദിക്കുന്നവർ ഇപ്പോൾ ഇവിടെയില്ല. നിസ്സാൻ അടക്കമുള്ള കമ്പനികള്‍ കേരളത്തിലെത്തി. അതിശയകരമായ മാറ്റമാണ് കിഫ്‌ബി കൊണ്ട് വരുന്നത്. നാടിന്റെ മുഖം ആകെ മാറുകയാണ്. മലയോര , തീരദേശ ഹൈവേ അടക്കമുള്ള പദ്ധതികൾ കിഫ്‌ബി വഴി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ജലപാത അടുത്ത വർഷം പൂർത്തിയാക്കാനാണ് ലക്‌ഷ്യമിടുന്നത്. ഇടമലക്കുടിയിലടക്കം വികസനം കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ക്ഷേമ പെൻഷൻ ഇടത് സർക്കാർ ഇരട്ടിയാക്കി.  10 ലക്ഷം പേർക്ക് പുതുതായി പെൻഷൻ കൊടുത്തു.  3 വര്ഷം കൊണ്ട് 20,000 കോടി രൂപ ക്ഷേമ പെൻഷനായി പാവപ്പെട്ടവർക്ക് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1294 കോടി രൂപയാണ് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയത്. മുൻ യുഡിഎഫ്  സർക്കാർ ആകെ കൊടുത്തത് 453 കോടി മാത്രമാണ്. യുഡിഎഫ് സർക്കാർ ആകെ കൊടുത്തത് 40,000 പട്ടയങ്ങളാണ്. ഈ സർക്കാർ ഇതുവരെ 107765 പട്ടങ്ങൾ കൊടുത്തതായും മുഖ്യമന്ത്രി പറഞ്ഞു.  


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒരു തുള്ളി ചോര പൊടിയാത്ത പ്രതികാര മധുരമാണ് ഈ ജനവിധി': നേരിൻ്റെ ചെമ്പതാകകൾ കൂടുതൽ ഉയരത്തിൽ പാറുന്നുവെന്ന് കെ കെ രമ
'ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴല്ല...': തദ്ദേശ ഫലത്തിൽ പ്രതികരണവുമായി ഗായകൻ സൂരജ് സന്തോഷ്