അയോധ്യ വിധി: സംയമനത്തോടെ വിധി അംഗീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published Nov 9, 2019, 12:26 PM IST
Highlights

ബാബരി മസ്ജിദ് തകര്‍ത്തപ്പോഴും വിവേകത്തോടെ പ്രതികരിച്ച നാടാണ് കേരളം . സുപ്രീം കോടതി വിധിയും സമചിത്തതയോടെ കാണണമെന്ന് പിണറായി വിജയൻ  

തിരുവനന്തപുരം: അയോധ്യ തര്‍ക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു. 

ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ കേരളം വിവേകത്തോടെയാണ് പ്രതികരിച്ചത്. അതേ രീതിയിൽ തന്നെ പുതിയ വിധിയോടും പ്രതികരിക്കണം. ജനങ്ങളുടെ സമാധാനം കളയുന്ന ഒരു നടപടിയും എവിടെ നിന്നും ഉണ്ടാകരുത്.  സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. "

അയോധ്യ തര്‍ക്കത്തിൽ ഭരണഘടനാ ബെഞ്ചിന്‍റെ വിധി അന്തിമമാണ്. അത് എല്ലാവരും അനുസരിക്കാൻ തയ്യാറാകണം. വിധിയുടെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരണം ആകാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. 

click me!