യുഎപിഎയോട് യോജിപ്പില്ല, പൊലീസ് ചാര്‍ജ് ചെയ്താലുടന്‍ നിലവില്‍ വരില്ല; സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി

By Web TeamFirst Published Nov 3, 2019, 9:14 PM IST
Highlights

യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന സിപിഎം നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. യുഎപിഎ ചുമത്തിയാലുടന്‍ അത് നിലവില്‍ വരില്ല. സര്‍ക്കാരിന്‍റെയും യുഎപിഎ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരാങ്കാവില്‍ യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനോട് ഇടതു മുന്നണിക്കും സർക്കാരിനും യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  യുഎപിഎ ചുമത്തിയാലുടന്‍ അത് നിലവില്‍ വരില്ല. സര്‍ക്കാരിന്‍റെയും യുഎപിഎ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. യുഎപിഎ ചുമത്തിയതിനോട് യോജിപ്പില്ലെന്ന സിപിഎം നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 

അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.  യുവാക്കളെ പോലീസ്‌ അറസ്റ്റു ചെയ്‌ത്‌ യുഎപിഎ ചുമത്തിയ നടപടി എല്‍ഡിഎഫ്‌ സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടു കൂടിയുള്ളതാണെന്നും സിപിഎം പറഞ്ഞിരുന്നു.

Read Also: യുഎപിഎ പാടില്ല, തിരുത്തല്‍ ഉണ്ടാകണം; പൊലീസിനെ തള്ളി സിപിഎം സെക്രട്ടേറിയേറ്റ്

click me!