നിയമന വിവാദത്തിൽ പിഎസ്സി-തൊഴിലവസര കണക്ക്, എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനത്തിലും മുഖ്യമന്ത്രിയുടെ മറുപടി

By Web TeamFirst Published Feb 5, 2021, 6:39 PM IST
Highlights

എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് സര്‍വ്വകലാശാല തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട് അതിനാല്‍ താന്‍ അതിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി 

എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പിഎസ്സി-തൊഴിലവസര കണക്ക് നിരത്തി മുഖ്യമന്ത്രിയുടെ മറുപടി. എംബി രാജേഷിന്‍റെ ഭാര്യയുടെ നിയമനം സംബന്ധിച്ച് സര്‍വ്വകലാശാല തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട് അതിനാല്‍ താന്‍ അതിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമനങ്ങളുടെ കാര്യത്തില്‍ വലിയ തോതില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നിരവധി അഭ്യസ്തവിദ്യരായവര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ട്. പരമാവധി നിയമനങ്ങള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാനും ശ്രദ്ധിച്ചിട്ടുണ്ട്. ഒരുലക്ഷത്തിലേറെ പേര്‍ക്ക് ഈ സര്‍ക്കാര്‍ വന്ന ശേഷം അഡ്വൈസ് മെമ്മോ നല്‍കിയിട്ടുണ്ട്. മുന്‍സര്‍ക്കാരിന്‍റെ കാലത്ത് അഡ്വൈസ് മെമ്മോ നല്‍കിയ കെഎസ്ആര്‍ടിസി ജീവനക്കാരും ഉണ്ട്. പിഎസ്സി നിയമനത്തില്‍ വലിയ മുന്നേറ്റമാണുള്ളതെന്ന് വ്യക്തമാണ്. 4012 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ലിസ്റ്റ് നീട്ടുന്നതിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.  അഭ്യസ്തവിദ്യര്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴില്‍ ഉറപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം മുന്നൂറില്‍ നിന്ന് രണ്ടായിരമായി കൂടി. കൂടുതല്‍ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച സര്‍ക്കാരാണിത്

click me!