'എന്തും ചോദിക്കാനുള്ള അവകാശമുണ്ട്, എന്നുവച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ'? എംഎൽഎയോട് മുഖ്യമന്ത്രി

Published : Jan 23, 2025, 12:27 PM ISTUpdated : Jan 23, 2025, 03:30 PM IST
'എന്തും ചോദിക്കാനുള്ള അവകാശമുണ്ട്, എന്നുവച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ'? എംഎൽഎയോട് മുഖ്യമന്ത്രി

Synopsis

'ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ   അവകാശമുണ്ട്. എന്നുവച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ'-മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി

തിരുവനന്തപുരം : തിരൂരിൽ നിന്നും നിലമ്പൂരിലേക്ക് പുതിയ മെട്രോ ലൈൻ പണിയണമെന്ന് എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കൽ. ജനസാന്ദ്രത കൂടുതലുളള മലപ്പുറം ജില്ലയിൽ മെട്രോ മാതൃകയിൽ ഒരു റെയിൽവേ ലൈൻ പണിയുകയാണങ്കിൽ യാത്രാ ദൂരവും ചിലവും സമയവും ലാഭിക്കാൻ കഴിയുമെന്നായിരുന്നു നിയമസഭയിൽ തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ പറഞ്ഞത്. 

ഒരു അംഗത്തിന് ഏതു കാര്യവും ഉന്നയിക്കാൻ അവകാശമുണ്ട്. എന്നുവച്ച് ഇങ്ങനെയൊക്കെ ആവശ്യമുന്നയിക്കാമോ എന്നായിരുന്നു ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇത്തരം ചോദ്യങ്ങൾ അനുവദിക്കണോ എന്ന് സ്പീക്കർ പരിശോധിക്കണം. ഈ സർക്കാറിന്റെ കാലത്ത് എന്നല്ല ഒരു ദശാബ്ദ കാലത്തേക്ക് പോലും അങ്ങനെ ഒരു ആലോചന ഇല്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി. 

പാലക്കാട് ആചാരത്തിന്റെ ഭാഗമായി ലഭിച്ച കാഞ്ഞിരക്കായ കഴിച്ച യുവാവ് മരിച്ചു

 


പെരുവഴിയിലായ കേരള കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാർ, റോഷിയുടെ മറുപടി

കേരള കോൺഗ്രസിനെ ക്ഷണിച്ച മാത്യു കുഴൽനാടന് മറുപടിയുമായി മന്ത്രി റോഷി അഗസ്റ്റിൻ. പെരുവഴിയിലായ കേരള കോൺഗ്രസിന് കൈ തന്നത് പിണറായി സർക്കാരാണെന്നും കേരള കോൺഗ്രസ് എം ഇടത് സർക്കാരോടൊപ്പം ഉറച്ചുനിൽക്കുമെന്നും റോഷി അഗസ്റ്റിൻ നിയമസഭയിൽ മറുപടി നൽകി.  

''38- 40 വർഷക്കാലം യുഡിഎഫിന്റെ ഭാഗമായിരുന്ന പാർട്ടിയാണ് കേരള കോൺഗ്രസ്. പരാജയത്തിലും വിജയത്തിലും കേരളാ കോൺഗ്രസ് എം നിങ്ങൾക്ക് (യുഡിഎഫ്) ഒപ്പം നിന്നു. ഒരു സുപ്രഭാതത്തിൽ ഞങ്ങളെ യുഡിഎഫിന്റെ ഭാഗമല്ലെന്ന് പറഞ്ഞ് താഴെയിറക്കി. പിണറായി സർക്കാർ ഞങ്ങളെ ഒപ്പം ചേർത്തു. ആ സർക്കാർ മലയോരമേഖലയിലെ കർഷകരെ സംരക്ഷിക്കുന്നതിൽ 100% ശ്രമം നടത്തി. മലയോര മേഖലയിലെ പ്രശ്നങ്ങൾ എല്ലാം ഈ സർക്കാർ പരിഹരിക്കും. എവിടെ പ്രശ്നമുണ്ടെങ്കിലും പരിഹരിക്കും. സർക്കാരിനൊപ്പം കേരള കോൺഗ്രസ് ഉറച്ചുനിൽക്കും. കേരള കോൺഗ്രസ് മുന്നണി മാറ്റത്തിനില്ല. മലയോര കർഷകർക്ക് ഒപ്പമുളള പിണറായി സർക്കാരിനൊപ്പമാണെന്നും'' റോഷി അഗസ്റ്റിൻ മറപടി നൽകി.  

'സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നടന്നത് അക്രമമോ അഭിനയമോ'? സംശയിക്കേണ്ടിരിക്കുന്നുവെന്ന് ബിജെപി മന്ത്രി, വിവാദം

പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന മലയോര ജാഥയിൽ പങ്കെടുക്കാൻ നിയമസഭയിൽ വെച്ചാണ് മാത്യു കുഴൽനാടൻ എംഎൽഎ കേരളാ കോൺഗ്രസിനെ ക്ഷണിച്ചത്. കേരള കോൺഗ്രസ്‌ രാഷ്ട്രീയ പ്രായശ്ചിത്തത്തിന് തയ്യാറാകണമെന്നായിരുന്നു മാത്യു കുഴൽനാടന്റെ വാക്കുകൾ

 

 

 

 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം