ശരീരത്തിലുണ്ടായിരുന്നത് കത്തിയോ, അതോ അഭിനയമാണോ? സെയ്ഫ് അലി ഖാനെതിരെ വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

മുംബൈ : മോഷണ ശ്രമത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളീവുഡ് താരം സെയ്ഫ് അലി ഖാനെതിരെ വിവാദ പരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി നിതേഷ് റാണെ. ജനുവരി 16 ന് ബാന്ദ്രയിലെ സെയ്ഫ് അലി ഖാന്റെ വീട്ടില്‍ നടന്നത് അക്രമമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്.

'നടന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്നത് ശരിക്കും കത്തിയാണോ അതോ അഭിനയമായിരുന്നോ ? ഇത്ര വലിയ കുത്തേറ്റയാള്‍ക്ക് എങ്ങനെയാണ് വളരെ പെട്ടെന്ന് ആശുപത്രി വിടാൻ കഴിയുകയെന്ന് നിതേഷ് റാണെ ചോദിക്കുന്നു. ബംഗ്ലാദേശികളക്കൊപ്പം ചേര്‍ന്ന് സെയ്ഫ് നടത്തിയ നാടകമാകാമെന്നാണ് സംശയിക്കുന്നത്. സെയ്ഫ് അലി ഖാനെ ബംഗ്ലദേശ് അതിക്രമി കൊണ്ടുപോയെങ്കിൽ നന്നായേനെ. എങ്കിലത് മാലിന്യം നീക്കുന്ന പ്രവൃത്തിയെങ്കിലുമാകുമായിരുന്നു. ഹിന്ദു സമുദായത്തിലെ ഒരു നടന് എന്തെങ്കിലും സംഭവിച്ചാൽ പ്രതിപക്ഷം മൗനം പാലിക്കും. എന്നാൽ സെയ്ഫ് അലി ഖാനെയും, ഷാരൂഖ് ഖാനെയും കുറിച്ച് സുപ്രിയ സുലേയെ പോലുള്ളവർ ആശങ്കപ്പെടുകയാണെന്നും നിതേഷ് റാണെ പരിഹസിച്ചു.

'സെയ്ഫിന്റെ വീടാണെന്ന് അറിഞ്ഞാണ് വന്നത്, ഭയന്നത് കൊണ്ടാണ് കുത്തിയത്'; സെയ്ഫിനെ ആക്രമിച്ച പ്രതിയുടെ മൊഴി

ആക്രമിക്കപ്പെട്ട് ആറു ദിവസത്തിന് ശേഷമാണ് നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടത്. അക്രമിയുടെ കുത്തേറ്റ 16ന് പുലര്‍ച്ചെയാണ് താരം ഓട്ടോറിഷയില്‍ മുംബൈ നാനാവതി ആശുപത്രിയിലെത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം നിരീക്ഷണത്തിലായിരുന്ന നടൻ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ്ജ് ചെയ്തത്. മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങേണ്ടതിനാല്‍ രണ്ടാഴ്ച്ചകൂടി ബെഡ് റെസ്റ്റിൽ തുടരാനാണ് ആശുപത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഭാര്യ കരീന കപൂറും മകള്‍ സാറാ അലി ഖാനും ചേർന്നാണ് ആശുപത്രിയിൽ നിന്നും നടനെ കൊണ്ടുപോയത്. നടനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് പിടികൂടിയ മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഇപ്പോഴും കസ്റ്റഡിയിൽ തുടരുകയാണ്.

YouTube video player