കേരള വിനോദ സഞ്ചാര മേഖലക്ക് അന്താരാഷ്ട്ര അംഗീകാരം; ന്യൂയോർക്ക് ടൈംസ് പട്ടികയിലെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി

Published : Jan 13, 2023, 07:45 PM IST
കേരള വിനോദ സഞ്ചാര മേഖലക്ക് അന്താരാഷ്ട്ര അംഗീകാരം; ന്യൂയോർക്ക് ടൈംസ് പട്ടികയിലെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി

Synopsis

വിനോദ സഞ്ചാരികൾ സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനും

തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയതിന്‍റെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. ന്യൂയോർക്ക് ടൈംസിന്‍റെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

തരൂരിന്‍റെ പുതു തന്ത്രം! സിപിഎം യാത്ര,വെള്ളക്കരം, മദ്യം നൽകി കൊല, പൊലീസിന് ബോംബേറ്, സച്ചിൻ മാജിക്ക്: 10 വാർത്ത

മുഖ്യമന്ത്രിയുടെ വാക്കുകൾ

കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
​ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാ​ഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.
കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽ ഡി എഫ് സർക്കാർ. കൊവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികൾ മറികടക്കാനും സർക്കാർ അടിയന്തിര നടപടികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഈ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തൃശ്ശൂരിൽ അട്ടിമറിയോ? യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്
കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി