മുഖ്യമന്ത്രി യൂറോപ്പിലേക്ക്: 13 ദിവസത്തെ വിദേശ സന്ദർശനം, ജനീവയിലും ലണ്ടനിലും പരിപാടികൾ

By Web TeamFirst Published May 5, 2019, 5:26 PM IST
Highlights

ജനീവയിൽ നടക്കുന്ന ലോകപുനർനിർമാണ സമ്മേളനത്തിലും ലണ്ടനിൽ കിഫ്‍ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കും. 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പിലേക്ക്. ജനീവയിൽ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തിൽ പിണറായി വിജയൻ പങ്കെടുക്കും. മെയ് 13 ന് നടക്കുന്ന സമ്മേളനത്തിൽ മുഖ്യ പ്രാസംഗികനായാണ് പിണറായി വിജയൻ പങ്കെടുക്കുന്നത്. കിഫ്ബി മസാല ബോണ്ട് ലിസ്റ്റ് ചെയ്യുന്ന ചടങ്ങിലും പിണറായി വിജയനാണ് മുഖ്യാതിത്ഥി.

ബുധനാഴ്ചയാണ് മുഖ്യമന്ത്രി യാത്രതിരിക്കുന്നത്. 13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി മെയ് 20 ന് തിരിച്ചെത്തും. മെയ് 23-നാണ് ലോക്സഭാ വോട്ടെണ്ണൽ.

നെതര്‍ലന്‍റ്സിലാണ് ആദ്യ പരിപാടി. ഒൻപതാം തീയതി നടക്കുന്ന ഐടി സമ്മേളനത്തിൽ പങ്കെടുക്കും. പ്രകൃതി ക്ഷോഭത്തെ നേരിടാൻ നെതര്‍ലൻഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ കാണാനും മലയാളികളുമായി സംവദിക്കാനും സമയം കണ്ടെത്തുന്നുണ്ട്.

പാരീസ്, ഇംഗ്ലണ്ട്, സ്വിറ്റ്സര്‍ലന്റ് എന്നിവിടങ്ങളിലും പിണറായി വിജയൻ സന്ദര്‍ശനം നടത്തും. 17-നാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന പരിപാടി. കിഫ്‍ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടൻ സ്റ്റോക്ക് എക്സ്ഞ്ചേ‌ഞ്ച് പൊതുമാർക്കറ്റിലിറക്കുന്ന ച‍ടങ്ങിൽ മുഖ്യമന്ത്രി മുഖ്യാതിഥിയാണ്.

ധനകാര്യമന്ത്രി തോമസ് ഐസക്കും, കിഫ്ബി സിഇഒ കെ.എം.എബ്രഹാമും ചടങ്ങിൽ പങ്കെടുക്കും. കേരളത്തിലേക്ക് വ്യവസാസ സംരംഭങ്ങൾ തുടങ്ങുന്നതിനായി സ്വിസ്റ്റർലൻഡ് യാത്രക്കിടെ സ്വിസ് സംരംഭകരുമായും പ്രവാസി ഇന്ത്യക്കാരുമായും മുഖ്യമന്ത്രി ചർച്ച നടത്തുന്നുണ്ട്. സ്വിസ്റ്റർലൻഡിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറുകളും മുഖ്യമന്ത്രി സന്ദർശിക്കും. 20-ന് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തും.

മുഖ്യമന്ത്രി ഇതുവരെ വിദേശയാത്രകൾക്ക് പോകുമ്പോഴൊന്നും ചുമതലകൾ മറ്റ് മന്ത്രിമാർക്ക് നൽകിയിട്ടില്ല. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിൽ പോയപ്പോള്‍ മന്ത്രിസഭ കൂടാനുള്ള അധികാരം വ്യവസായ മന്ത്രി ഇ.പി.ജയരാജന് നൽകിയിരുന്നു, 

click me!