മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്, പൗരപ്രമുഖരുമായി ചർച്ച, രൂപതാ അധ്യക്ഷൻമാർ പങ്കെടുക്കില്ല

Published : Dec 27, 2020, 09:43 AM ISTUpdated : Dec 27, 2020, 11:22 AM IST
മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്, പൗരപ്രമുഖരുമായി ചർച്ച, രൂപതാ അധ്യക്ഷൻമാർ പങ്കെടുക്കില്ല

Synopsis

കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചതല്ലെന്നാണ് രൂപതകളുടെ വിശദീകരണം.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനം ഇന്ന് കോഴിക്കോടും വയനാട്ടിലും. കോഴിക്കോട്ടെ മതമേലധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിലെ പ്രമുഖരായ 150 ഓളം പേരെയാണ് മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ചയ്ക്ക്  ക്ഷണിച്ചിട്ടുള്ളത്. 

മുസ്ലിം മത മേലധ്യക്ഷൻമാർ യോഗത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഇന്നലെ രാത്രി ഗസ്റ്റ് ഹൗസിൽ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം കോഴിക്കോട്, താമരശ്ശേരി രൂപതകളിലെ ബിഷപ്പുമാർ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രിയുടെ യോഗം ബഹിഷ്കരിച്ചതല്ലെന്നാണ് രൂപതകളുടെ വിശദീകരണം. എസ്എൻഡിപി, എൻഎസ്എസ് നേതാക്കളും  യോഗത്തിൽ പങ്കെടുക്കുന്നില്ല. എന്നാൽ സിഎസ്ഐ മലബാർ മേഖലാ ബിഷപ്പ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 

 

PREV
click me!

Recommended Stories

Malayalam News Live: രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗ കേസ്: ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ
Kerala Local Body Election 2025 LIVE: തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തുടങ്ങി