
തിരുവനന്തപുരം: വിമാന ടിക്കറ്റ് നിരക്ക് വർധനക്കെതിരെ കേരളം. ആഭ്യന്തര- വിദേശ വിമാന ടിക്കറ്റ് കുത്തനെ വർദ്ധിപ്പിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രവാസികൾക്കും കൊവിഡിന് ശേഷം സജീവമായ ടൂറിസം രംഗത്തിനും തിരിച്ചടിയാണ് ടിക്കറ്റ് നിരക്കിലെ വർധനയെന്ന് മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. പ്രവാസികളെ ടിക്കറ്റ് നിരക്ക് വർദ്ധന വലിയ രീതിയിൽ ബാധിക്കുന്നു. നിരക്ക് കുറയ്ക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിമാനക്കമ്പനികള്‍ പെരുന്നാള്‍ കാലത്ത് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ചിരുന്നു. ലക്ഷങ്ങൾ വിമാനടിക്കറ്റിന് മാത്രം മുടക്കിയാണ് പല പ്രവാസി കുടുംബങ്ങളും ഇത്തവണ നാട്ടിലെത്തിയത്.
ഒമാനില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു
മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ദുകത്ത് നിന്ന് സലാലയിലേക്ക് വരികയായിരുന്നു വാഹനം. ജാസില്‍ എന്ന സ്ഥലത്ത് വെച്ച് വാഹനം മറിയുകയും തുടര്‍ന്ന് കത്തുകയുമായിരുന്നു. വാഹനത്തിലുണ്ടായിരുന്ന തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശി ഷഫീഖ് നിയാസിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ മഹമൂദിനും പരിക്കേറ്റു. വാഹനത്തില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. ആളുകളെ രക്ഷപ്പെടുത്തിയതിന് ശേഷമാണ് വാഹനം പൂര്‍ണമായി കത്തിയത്.