'പിണറായി പറഞ്ഞത് തെറ്റ്', ചെന്നിത്തല, 'പൊലീസിന്‍റെ വകുപ്പ് എനിക്ക് തരൂ', പിടി തോമസ്

By Web TeamFirst Published Jan 14, 2021, 12:20 PM IST
Highlights

സ്വപ്നക്കെതിരായ കേസുകളിൽ പൊലീസ് ഒച്ചിൻ്റെ വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ശിവശങ്കറിനെതിരായ റിപ്പോർട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയിട്ട് ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടി വസ്തുതാപരമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം ഓഫീസ് അധോലോക സംഘത്തിന്റെ വിഹാരകേന്ദ്രമായ കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ഇത് തിരിച്ചറിയാനകാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ കേരളം ഭരിക്കാനാകുമെന്നും ചെന്നിത്തല പരിഹസിച്ചു. 

കേന്ദ്ര ഏജൻസികളെ ക്ഷണിച്ചതാരാണെന്ന് ചോദിച്ച ചെന്നിത്തല അന്വേഷണം രവീന്ദ്രനിലേക്ക് വന്നപ്പോഴാണ് മുഖ്യമന്ത്രി നിലപാട് മാറ്റിയതെന്ന് ആരോപിച്ചു. സ്വപ്നക്കെതിരായ കേസുകളിൽ പൊലീസ് ഒച്ചിൻ്റെ വേഗത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ശിവശങ്കറിനെതിരായ റിപ്പോർട്ട് ധനകാര്യ പരിശോധന വിഭാഗം നൽകിയിട്ട് ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

എം ശിവശങ്കറിന് മുഖ്യമന്ത്രി നല്ല സർട്ടിഫിക്കറ്റാണ് നൽകിയതെന്ന് പറഞ്ഞ‌ ചെന്നിത്തല അദ്ദേഹം സ്വയം പുകഴ്ത്തുകയാണെന്ന് പരിഹസിച്ചു. ചെറിയ വിജയം പഞ്ചായത്തിൽ ഉണ്ടായെങ്കിലും ഞങ്ങൾ വിശുദ്ധീകരിക്കപ്പെട്ടുവെന്ന ധാരണ തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

പൊലീസിൻ്റെ അധികാരം തനിക്ക് നൽകിയാൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിയിക്കാമെന്ന് പി ടി തോമസ് വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ലെഗ്സാ ലോജിക്കിനെക്കുറിച്ച് അന്വേഷിച്ചാൽ പലതും പുറത്ത് വരുമെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. ഇരട്ട ചങ്കുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നെഞ്ചിൽ മുട്ട പൊട്ടിച്ച് ഒഴിച്ചാൽ ഓംപ്ലേറ്റായി മാറുന്ന അവസ്ഥയാണ് സഭയിലുണ്ടായതെന്ന് പി ടി തോമസ് പരിഹസിച്ചു.

 Read more at: സ്വർണക്കടത്ത് സഭയിൽ, കൊമ്പുകോർത്ത് മുഖ്യമന്ത്രിയും പി ടി തോമസും, വാക്പോര് പുതിയ തലത്തിലേക്ക് ...

ചലചിത്ര അക്കാദമി ചെയർമാൻ കമൽ രാജിവയ്ക്കണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കമലിന്റെ എല്ലാ പ്രവർത്തിയും സർക്കാർ പരിശോധിക്കണമെന്നും എല്ലായിടത്തും സിപിഎമ്മിനെ കുത്തിനിറയ്ക്കാനുള്ള നിർദ്ദേശണാണോ കമൽ അനുസരിച്ചതെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

Read more at: 'ഇടപാട് നടക്കുമ്പോൾ കേന്ദ്ര ഏജൻസി വരുന്നത് അറിഞ്ഞ് ഓടിയതാരാ?', തോമസിനോട് മുഖ്യമന്ത്രി ...

 

click me!