
തിരുവനന്തപുരം: വീണ വിജയനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയുടെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചു കൊണ്ടാണ് മാത്യു കുഴൽനാടൻ ഈ ആവശ്യം ഉന്നയിച്ചത്. വീണയുടെ സ്ഥാപനത്തിൻ്റെ വെബ് സൈറ്റിൽ നിന്നും എന്ത് കൊണ്ട് PWC ഡയറക്ടറുടെ പേര് ഒഴിവാക്കിയെന്നും യുഎഇ സന്ദർശനതിനിടെ വിട്ടു പോയ ബാഗേജ് എന്ത് കൊണ്ട് നയ തന്ത്ര ചാനൽ വഴി എത്തിച്ചുവെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു.
തുടക്കം ഇവിടെ നിന്നാണ്,
രണ്ട് ദിവസത്തെ ചർച്ചകളും വാഗ്വാദങ്ങളും കെട്ടടങ്ങുമ്പോഴും ഈ ചോദ്യങ്ങൾ ബാക്കിയാണ്.
മുഖ്യമന്ത്രി ഇതുവരെ ഇതിനൊന്നിനും ഉത്തരം നൽകിയിട്ടില്ല....
ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രി മറുപടി പറയാത്ത പക്ഷം ഞാൻ ഈ ചോദ്യങ്ങൾ
പൊതു സമൂഹത്തിന് മുൻപിൽ വയ്ക്കുകയാണ്...
ഇതിൽ ഏതാണ് പച്ചക്കള്ളം.?. ഏതാണ് അസംബന്ധം?