സിഎം വിത്ത് മീ, 'സർക്കാർ അപ്പാടെ ഒപ്പം എന്നർത്ഥം, 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചു വിളിക്കും'; ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Published : Sep 29, 2025, 06:09 PM IST
Pinarayi Vijayan

Synopsis

‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ സംരംഭം ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സർക്കാരിന്റെ പ്രവർത്തനങ്ങളിലും ദൈനംദിനം നേരിടുന്ന വിഷയങ്ങളിലും ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനാണ് സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നത്. ’ജനാധിപത്യത്തിൽ പരമമായ ഉത്തരവാദിത്വം ജനങ്ങളോടാണെന്നും ഓരോ വർഷവും എൽഡിഎഫ് സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് ഇറക്കി, മന്ത്രിസഭ ഒന്നടങ്കം ജനങ്ങളിലേക്ക് ഇറക്കി. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ കവിഞ്ഞ് സർക്കാരിന് ഒന്നുമില്ല. തീവ്രജജ്ഞ ഫയൽ അദാലത്ത് നടപ്പായി. സിഎം വിത്ത് മീ എന്നാൽ സർക്കാർ അപ്പാടെ ഒപ്പം എന്നാണ് അർത്ഥം. പൊതുജനവും സർക്കാരും തമ്മിലുള്ള ആശയവിനിമയത്തിൽ വിടവുണ്ടാകാൻ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ പ്രശ്നത്തിലും എടുത്ത നടപടി സമയബന്ധിതമായി പരാതിക്കാരെ അറിയിക്കും. ഇത് മുമ്പ് എവിടെയുമില്ലാത്തതാണ്. നവകേരളം സൃഷ്ടിക്കുന്നതിലേക്ക് നമ്മൾ നീങ്ങുകയാണ്. സിഎം വിത്ത് മീയിലേക്ക് അയക്കുന്ന പരാതികൾ റെക്കോർഡ് ചെയ്യപ്പെടും. 48 മണിക്കൂറിനുള്ളിൽ പരാതിക്കാരനെ തിരിച്ചു വിളിക്കും. സാധ്യമായ നടപടികൾ പരാതിക്കാരനെ അറിയിച്ചിരിക്കും. തുടർനടപടികളും അറിയിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സദാ ഉണർന്നിരിക്കുന്ന ടീമിനെ സിഎം വിത്ത് മീക്കായി നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിഹരിക്കേണ്ട വിഷയങ്ങൾ അങ്ങനെ പരിഹരിക്കും. മന്ത്രിമാർ പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ അവർ ഇടപെടും. ജനങ്ങൾ ഭരണത്തിൽ പങ്കാളികൾ ആവുകയാണ് എന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

 

 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ ആലോചന; രാത്രിയാത്രാ വിലക്കിന് പുറമെ സ്കൂൾ സമയത്തിലും ക്രമീകരണം വരുത്തി